Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്​കൂളിൽ ഹാജർ...

സ്​കൂളിൽ ഹാജർ വിളിക്കു​േമ്പാൾ ജയ്​ഹിന്ദ്​ പറയണമെന്ന്​ മധ്യപ്ര​േദശ്​ മന്ത്രി

text_fields
bookmark_border
Schhol-Student.
cancel

ന്യൂഡൽഹി: സ്​കൂളുകളിൽ വിദ്യാർഥികളുടെ റോൾ നമ്പർ വിളിക്കു​േമ്പാൾ ഹാജർ പറയുന്നതിനു പകരം ’ജയ്​ഹിന്ദ്​’ എന്ന്​ പറയണമെന്ന്​ മധ്യപ്രദേശ്​ വിദ്യാഭ്യാസ മന്ത്രി. ഒക്​ടോബർ ഒന്നു മുതൽ മധ്യപ്രദേശി​െല സത്​ന ജില്ലയിലെ എല്ലാ സ്​കൂളുകളിലും ഇൗ നിർദേശം നടപ്പിലാക്കണമെന്നും മന്ത്രി വിജയ്​ ഷാ ആവശ്യ​െപ്പട്ടു. 

ജില്ലയിൽ ഇത്​ വിജയകരമായി പ്രവർത്തികമാക്കാനായാൽ സംസ്​ഥാനം ഒട്ടാകെ നടപ്പിൽ വരുത്താനാണ്​ തീരുമാനം. നിലവിൽ ഇത്​ സ്വകാര്യ സ്​കൂളുകൾക്ക്​ മാത്രം നൽകിയ നിർ​േദശമാണ്​. രാജ്യ സ്​നേഹവുമായി ബന്ധപ്പെട്ടതായതിനാൽ എല്ലാവരും അനുസരിക്കുമെന്നാണ്​ കരുതുന്നതെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി ശിവ്​ രാജ്​ സിങ്​ ചൗഹാ​​െൻറ അഭിപ്രായം തേടിയ ശേഷമെ സംസ്​ഥാനമൊട്ടാകെ നടപ്പിലാക്കാൻ തീരുമാനമെടുക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്​തമാക്കി. അധ്യാപകരുടെയും പ്രിൻസിപ്പൽമാരുംടെയും ജന ശിക്ഷകരുടെയും യോഗത്തിലാണ്​ ജയ്​ഹിന്ദ്​ പറയണമെന്ന നിർദേശം മന്ത്രി മുന്നോട്ടു​െവച്ചത്​. 

ദിവസവും ദേശീയ പതാക ഉയർത്തണമെന്നും ദേശീയഗാനം ആലപിക്കണമെന്നും മന്ത്രി നേരത്തെ ആവശ്യപ്പെട്ടിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:schoolMadhya PradeshJai Hindmalayalam newsHajar
News Summary - Say Jai Hind Instead Hajar When Call Roll No. in School Says Minister - India News
Next Story