
Photo Credit: Basit Zargar
ഒറ്റക്കൈയാൽ വളയം പിടിച്ച് സായെർ കയറുന്നു, ഓഫ്റോഡിന്റെ മലമുകളിലേക്ക്
text_fieldsന്യൂഡൽഹി: കുണ്ടും കുഴിയും ചളിയും വെള്ളവും നിറഞ്ഞ വഴി സായെർ അബ്ദുല്ലക്ക് വെറും കുട്ടിക്കാല സ്വപ്നം മാത്രമായിരുന്നില്ല. പത്താംവയസിൽ തേടിയെത്തിയ ദുരന്തം അൽപ്പം പിറേകാട്ടു വലിച്ചെങ്കിലും ആത്മവിശ്വാസം സായെറിന് കരുത്താകുകയായിരുന്നു. തെക്കൻ കശ്മീരിലെ ഓഫ് റോഡ് സർക്കിളുകളിൽ 23കാരനായ സായെർ അബ്ദുല്ലയാണ് ഇപ്പോൾ പ്രധാന ചർച്ച.
2007ലുണ്ടായ അപകടത്തിൽ തന്‍റെ കൈ നഷ്ടപ്പെട്ടിട്ടും പരിശ്രമത്തിലൂടെ ജീപ്പിന്‍റെ വളയം നേരെപിടിച്ച സായെറാണ് ഇപ്പോൾ ഓഫ് റോഡ് പരിപാടികളുടെ പ്രധാന ആകർഷണം.
പത്താംവയസിലായിരുന്നു അപകടത്തിൽ സായെറിന്‍റെ കൈ നഷ്ടപ്പെടുന്നത്. വാഹനം ഓടിക്കാൻ കഴിയുമോ എന്ന ആശങ്കയായിരുന്നു അപ്പോഴും സായെറിന്‍റെ മനസിൽ. നിരന്തര പരിശ്രമത്തിന് ശേഷം സ്റ്റിയറിങ് ബാലൻസ് സായെർ കൈപിടിയിലൊതുക്കി. 18ാം വയസിൽ ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കുകയും 'പരീക്ഷണം' വിജയിക്കുകയും ചെയ്തു.
കുണ്ടും കുഴിയും വളവും തിരിവും നിറഞ്ഞ ഒാഫ് റോഡുകേളാടായിരുന്നു സായെറിന് പ്രിയം. കഠിനപ്രയ്തനത്തിലൂടെ സായെർ ഒാഫ് റോഡ് കടമ്പയും കടന്നു. ചെറുപ്പം മുതൽ വാഹനങ്ങളോടായിരുന്നു ഇഷ്ടം. അപകടം സംഭവിച്ചുവെങ്കിലും വിട്ടുകൊടുക്കാൻ തയാറായിരുന്നില്ല. നിരന്തരം പരിശ്രമിച്ചു. കശ്മീർ ഓഫ് റോഡ് പ്രവർത്തനങ്ങൾ കണ്ടപ്പോൾ കൂടുതൽ ദൂരം എങ്ങനെ പോകാമെന്ന ചിന്തയായിരുന്നു. അങ്ങനെ ക്ലബ് കണ്ടെത്തുകയും ഡ്രൈവിങ് അഭ്യസിക്കുകയും ചെയ്തു. ഇന്ന് ഞാൻ ക്ലബിന്‍റെ അഭിമാന അംഗമാണ്' -ഇന്ത്യ ടുഡെ ടി.വിയോട് സായെർ പറഞ്ഞു.
അപകടത്തോടെ തന്‍റെ ഇഷ്ടങ്ങളെ മാറ്റിനിർത്തേണ്ടി വരുമെന്ന് ആശങ്കപ്പെട്ട സായെറിന് പൂർണ പിന്തുണയുമായി സുഹൃത്തുക്കളും വീട്ടുകാരുമെത്തുകയായിരുന്നു. ഡ്രൈവിങ് ആദ്യം കഠിനമായിരുന്നുവെങ്കിലും പിന്നീട് അനായാസം വഴങ്ങുന്നതായി. കൃത്രിമ കൈയും മനസും ഒരുമിച്ച് പ്രവർത്തിക്കുന്നില്ലെന്നതായിരുന്നു ദുഷ്കരം. പിന്നീട് കൃത്രിമ കൈ ഉപയോഗിക്കാതെ വാഹനമോടിക്കാൻ പരിശീലിച്ചു.
'കശ്മീർ ഓഫ് റോഡ്' ക്ലബായിരുന്നു സായെറിന്‍റെ സ്വപ്നം. നിരന്തര പരിശ്രമത്തിലൂടെ അതിൽ സായെർ ഇപ്പോൾ മെമ്പർഷിപ്പും നേടി. സായെർ തങ്ങളുമായി ബന്ധപ്പെട്ടപ്പോൾ ഡ്രൈവിങ് കഴിവ് മാത്രമാണ് മാനദണ്ഡമായെടുത്തത്. അതിൽ സായെർ വിജയിക്കുകയും ചെയ്തതായി ക്ലബ് ഭാരവാഹികൾ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.