ബി.ജെ.പി സുനാമി യു.പിയിൽ ആഞ്ഞടിക്കും –അമിത് ഷാ
text_fieldsലഖ്നോ: ബി.ജെ.പി സുനാമി ഉത്തർപ്രദേശിൽ ആഞ്ഞടിക്കുമെന്ന് ദേശിയ അധ്യക്ഷൻ അമിത് ഷാ. യു.പിയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഗോരഖ്പൂരിൽ വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഉത്തർ പ്രദേശിലെ ജനങ്ങൾ മതത്തിനും ജാതിക്കും അതീതമായി വോട്ട് ചെയ്യുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്. അത് സംസ്ഥാനത്തിെൻറ മുഖഛായ തന്നെ മാറ്റും. മതത്തിെൻറയും ജാതിയുടെയും അടിസ്ഥാനത്തിൽ ബി.ജെ.പി വോട്ടർമാരെ സമീപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
യു.പിയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിന് എസ്.പി സർക്കാർ കേന്ദ്ര സർക്കാറിനെ പിന്തുണക്കണം. തങ്ങൾ അധികാരത്തിൽ വന്നാൽ കർഷകരുടെ ലോണുകൾ എഴുതി തള്ളുകയും സ്ത്രീകൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്നും തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ വാഗ്ദാനം ചെയ്തതാണെന്നും അമിത് ഷാ പറഞ്ഞു.
ബൽറാം പൂർ, ശ്രവാസ്തി, ബഹ്റൈച്, ഫൈസാബാദ്, തുടങ്ങിയ ജില്ലകളിൽ ഇന്ന് അമിത് ഷ പര്യാടനം നടത്തുേമ്പാൾ ജലോൻ ജില്ലയിലെ റാലിയെ ബി.ജെ.പി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ രാജ്നാഥ്സിങ് അഭിസംബോധന ചെയ്യും.
അതേസമയം ഉത്തർപ്രദേശ് മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി നേതാവുമായ അഖിലേഷ്യാദവ്വ്യത്യസ്ത ജില്ലകളിലായി നടക്കുന്ന ഒന്നിലേറെ റാലികളെ അഭിസംബോധന ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.