എസ്.ബി.െഎ എ.ടി.എമ്മിൽ നിന്ന് 2000 രൂപയുടെ കള്ളനോട്ട്
text_fieldsന്യൂഡൽഹി: എസ്.ബി.െഎയുടെ എ.ടി.എമ്മിൽ നിന്ന് രണ്ടായിരം രൂപയുടെ കള്ളനോട്ട് ലഭിച്ചതായി പരാതി. എ.ടി.എമ്മിൽ നിന്ന് 8000 രൂപ പിൻവലിച്ച കോൾ സെൻറർ ജീവനക്കാരനാണ് കള്ളനോട്ട് ലഭിച്ചിരിക്കുന്നത്. ഡൽഹിയിലെ സംഗം വിഹാർ എ.ടി.എമ്മിൽ നിന്ന് ഫെബ്രുവരി ആറിനാണ് പണം പിൻവലിച്ചത്.
നോട്ടിൽ റിസർവ് ബാങ്ക് ഇന്ത്യ എന്നതിന് പകരം ചിൽഡ്രൻ ബാങ്ക് ഒാഫ് ഇന്ത്യ എന്നാണ് അച്ചടിച്ചിരിക്കുന്നത്. അതുപോലെ തന്നെ രൂപയുടെ ചിഹ്നവും നോട്ടിലില്ല. ഭാരതീയ റിസർവ് ബാങ്ക് എന്നതിന് പകരം ഭാരതീയ മനോരഞ്ജൻ ബാങ്ക് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആർ.ബി.െഎയുടെ സീലിന് പകരം പി.കെ എന്ന ലോഗോയാണ് നോട്ടിലുള്ളത്. സീരിയൽ നമ്പർ 000000 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നോട്ടിെൻറ ഇടതുവശത്ത് ചൂരൻ ലേബൽ എന്നും അച്ചടിച്ചിട്ടുണ്ട്.
എസ്.ബി.െഎയുടെ എ.ടി.എമ്മിൽ നിന്ന് കളളനോട്ട് ലഭിച്ച സംഭവത്തിൽ പ്രതികരണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രംഗത്തെത്തി. 2000 രൂപയുടെ നോട്ട് ജനങ്ങൾക്ക് കൊടുക്കാൻ കഴിയാത്ത പ്രധാനമന്ത്രി എങ്ങനെയാണ് രാജ്യത്തെ നയിക്കുകയെന്ന് കെജ്രിവാൾ ചോദിച്ചു. നോട്ട് ലഭിച്ചയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസ് കേസെടുത്തു. എ.ടി.എമ്മിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച് അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.