ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗം 20 ദിവസത്തിനുള്ളിൽ പാരമ്യത്തിലെത്തുമെന്ന് എസ്.ബി.ഐ റിപ്പോർട്ട്
text_fieldsന്യൂഡൽഹി: അടുത്ത 20 ദിവസത്തിനുള്ളിൽ ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗം പാരമ്യത്തിലെത്തുമെന്ന് എസ്.ബി.ഐ റിപ്പോർട്ട്. മെയ് പകുതിയോടെയായിരിക്കും കോവിഡ് അതിതീവ്രമായി ഇന്ത്യയിൽപിടിമുറുക്കുകയെന്ന് എസ്.ബി.ഐ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അതേസമയം രണ്ടാം തരംഗത്തിലും ഇന്ത്യയിൽ 82.5 ശതമാനം പേർ കോവിഡ് മുക്തരാവുന്നുണ്ട്. മറ്റ് രാജ്യങ്ങളിൽ ഇത് 77.8 ശതമാനം മാത്രമാണ്. ഇത് ആശ്വാസകരമായ കാര്യമാണെന്നും എസ്.ബി.ഐ റിപ്പോർട്ടിൽ പറയുന്നു.
കോവിഡ് രാജ്യത്ത് പാരമ്യത്തിലെത്തുേമ്പാൾ ഏകദേശം 36 ലക്ഷം രോഗികൾ ചികിത്സയിലുണ്ടാവും. 2021 ഒക്ടോബറിനകം രാജ്യത്തെ ജനസംഖ്യയുടെ 15 ശതമാനത്തിന് കോവിഡ് വാക്സിൻ ലഭിക്കും. 63 ശതമാനത്തിനും ഒന്നാം ഡോസ് വാക്സിനെങ്കിലും ലഭിക്കുമെന്നും എസ്.ബി.ഐ വ്യക്തമാക്കുന്നു. വിദേശരാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന വാക്സിൻ കൂടി എത്തുന്നതോടെയാണ് ഇത് സാധ്യമാവുക.
ആകെ ജനസംഖ്യയുടെ 15 ശതമാനത്തിനെങ്കിലും വാക്സിൻ ലഭിച്ചാൽ ഇന്ത്യയിലെ കോവിഡ് വ്യാപനം പിടിച്ചു നിർത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിലെ വ്യവസായ പ്രവർത്തനങ്ങളിലും ഇടിവുണ്ടായിട്ടുണ്ട്. 24.3 ശതമാനത്തിെൻറ ഇടിവാണ് ഉണ്ടായത്. വിവിധ പ്രദേശങ്ങളിൽ ഏർപ്പെടുത്തിയ പ്രാദേശിക ലോക്ഡൗൺ മൂലം ഇന്ത്യയുടെ ജി.ഡി.പി വളർച്ച 10.4 ശതമാനമായി കുറയുമെന്നും എസ്.ബി.ഐ റിപ്പോർട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.