കാൺപുർ കലാപം: പ്രതികളെ വിട്ടയച്ചു
text_fieldsന്യൂഡൽഹി: കാൺപുർ കലാപക്കേസിലെ നാലു പ്രതികളെയും സുപ്രീംകോടതി വിട്ടയച്ചു. കേസ് അ ന്വേഷിക്കുന്നതിൽ ഉത്തർപ്രദേശ് പൊലീസ് വീഴ്ചവരുത്തിയെന്ന് കോടതി വിമർശിച്ച ു.
തിരിച്ചറിയൽ പരേഡ് നടത്താൻ വൈകിയെന്നും ഫോറൻസിക്, പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളിൽ വൈരുധ്യമുണ്ടെന്നും ജസ്റ്റിസുമാരായ എൻ.വി. രമണ, എം.എം. ശാന്തനഗൗഡർ എന്നിവർ വിധിയിൽ വ്യക്തമാക്കി. പ്രതികളെ വിട്ടയച്ച അലഹബാദ് ഹൈകോടതി വിധി സുപ്രീംകോടതി ശരിവെക്കുകയായിരുന്നു.
കേസിലെ എല്ലാ പ്രതികളെയും വിട്ടയച്ച ഹൈകോടതി വിധിക്കെതിരെ യു.പി സർക്കാറാണ് സുപ്രീംകോടതിയെ സമീപിച്ചത്. 2001 മാർച്ച് 16ന് ഒരു സംഘം നിരവധി വീടുകൾക്ക് തീവെക്കുകയും കൊള്ളയടിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.