മഹാരാഷ്ട്രയിൽ വധശിക്ഷ വിധിച്ച ആറുപേർക്ക് മോചനം
text_fieldsന്യൂഡൽഹി: മൂന്നുപേർക്ക് വധശിക്ഷ വിധിച്ചും മൂന്നുപേരുടെ വധശിക്ഷ ശരിവെച്ചും 2009ൽ പു റപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതി തന്നെ റദ്ദാക്കി. ആറുപേർക്ക് അഞ്ചുലക്ഷം വീതം ന ഷ്ടപരിഹാരം നൽകാനും ജസ്റ്റിസുമാരായ എ.കെ. സിക്രി, എസ്. അബ്ദുൽ നസീർ, എം.ആർ. ഷാ എന്നി വരടങ്ങിയ ബെഞ്ച് മഹാരാഷ്ട്ര സർക്കാറിനോട് ഉത്തരവിട്ടു. ഇവരെ തെറ്റായി കേസിൽ ഉൾപ്പെടുത്തിയതിന് സംസ്ഥാന സർക്കാറിനെ കോടതി നിശിതമായി കുറ്റപ്പെടുത്തി.
അൻകുഷ് മാരുതി ഷിൻഡേ, രാജ്യ അപ്പ ഷിൻഡേ, അമ്പദാസ് ലക്ഷ്മൺ ഷിൻഡേ, രാജു മാസു ഷിൻഡേ, ബാപ്പു അപ്പ ഷിൻഡേ, സുരേഷ് എന്നിവരെയായിരുന്നു ശിക്ഷിച്ചത്. െതറ്റുവരുത്തിയ പൊലീസ് ഉദ്യോഗസ്ഥക്കെതിരെ അന്വേഷണം നടത്തി കേസെടുക്കാനും കോടതി മഹാരാഷ്ട്ര ചീഫ് സെക്രട്ടറിയോട് നിർദേശിച്ചു.
2003ൽ മോഷണശ്രമത്തിനിടെ കുടുംബത്തിലെ അഞ്ചുപേരെ കൊലപ്പെടുത്തുകയും സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തെന്നായിരുന്നു ഇവർക്കെതിരായ കുറ്റം.
നാസിക്കിലെ വിചാരണ കോടതി എല്ലാവർക്കും വധശിക്ഷയാണ് വിധിച്ചത്.
2007ൽ പ്രതികൾ നൽകിയ അപ്പീലിൽ ബോംബെ ഹൈകോടതി മൂന്നുപേരുടെ വധശിക്ഷ ശരിവെക്കകുകയും മൂന്നുപേർക്ക് ജീവപര്യന്തമായി ഇളവു നൽകുകയും ചെയ്തു. ഇതിനെതിരെ പ്രതികൾ 2009ൽ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ, ജസ്റ്റിസുമാരായ അരിജിത് പസായത്ത്, മുകുന്ദകം ശർമ എന്നിവരടങ്ങിയ ബെഞ്ച് വധശിക്ഷ വിധിച്ച മൂന്നുപേരുടെ അപ്പീൽ തള്ളി. സംസ്ഥാന സർക്കാറിെൻറ അപ്പീൽ പരിഗണിച്ച് മറ്റ് മൂന്നുപേരുടെ ജീവപര്യന്തം വധശിക്ഷയാക്കുകയും ചെയ്തു.
കുറ്റകൃത്യം ക്രൂരവും പൈശാചികവുമാണെന്നായിരുന്നു സുപ്രീംകോടതി നിഗമനം. 2010ൽ മൂന്ന് പ്രതികൾ നൽകിയ പുനഃപരിശോധന ഹരജികൾ സുപ്രീംകോടതി തള്ളി. പിന്നീട്, അന്വേഷണത്തിൽ കുറ്റകൃത്യം നടക്കുേമ്പാൾ പ്രതികൾക്ക് 18 വയസ്സായിട്ടില്ലെന്ന് കണ്ടെത്തി. അൻകുഷിനെ ജുവൈനൽ ജസ്റ്റിസ് ബോർഡിനു മുമ്പാകെ ഹാജരാക്കി. അഞ്ചുപേർ നൽകിയ പുനഃപരിശോധന ഹരജിയിലാണ് എല്ലാവരെയും സുപ്രീംകോടതി വിട്ടയച്ചത്.
കുറ്റംചെയ്യാതെ 16 വർഷം ജയിലിലടച്ചതിനാണ് മഹാരാഷ്ട്ര സർക്കാർ ആറുപേർക്ക് അഞ്ചുലക്ഷം വീതം നഷ്ടപരിഹാരം നൽകേണ്ടതെന്ന് കോടതി ഉത്തരവിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.