കോടതിയലക്ഷ്യ നിയമത്തിനെതിരായ പ്രമുഖരുടെ ഹരജി പിന്‍വലിച്ചു
text_fieldsന്യൂഡല്‍ഹി: കോടതി വിമര്‍ശനങ്ങള്‍ക്ക് കോടതിയലക്ഷ്യ നടപടി എടുക്കുന്ന 1971ലെ കോടതിയലക്ഷ്യ നിയമത്തിലെ വ്യവസ്ഥക്കെതിരെ എന്‍. റാം, അരുണ്‍ ഷൂരി, പ്രശാന്ത് ഭൂഷണ് എന്നിവര്‍ ചേര്‍ന്ന് സമര്‍പ്പിച്ച ഹരജി പിന്‍വലിച്ചു. ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് മുമ്പാകെ ഹരജി പരിഗണനക്കെത്തിയപ്പോഴാണ് മുതിര്‍ന്ന അഭിഭാഷകനായ രാജീവ് ധവാന് ഹരജി പിന്‍വലിക്കുകയാണെന്ന് അറിയിച്ചത്.
ഹരജിക്കാരിലൊരാളായ പ്രശാന്ത് ഭൂഷണിനെതിരെ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് കോടതിയലക്ഷ്യ നടപടിക്ക് തുടക്കം കുറിച്ചിരിക്കെയാണ് 1971ലെ കോടതിയലക്ഷ്യ നിയമത്തിലെ 2(സി)1 വകുപ്പിനെതിരെ ഹരജിയും അതേ ബെഞ്ചിന് മുമ്പാകെ എത്തിയത്. താങ്കളുടെ മുന്നില്‍ നിരവധി കേസുകളുണ്ടെന്നും അതിനാല്‍ ഈ വിഷയം മറ്റു കേസുകളുമായി കെട്ടുപിണയാന്‍ ആഗ്രഹിക്കുന്നില്ലെന്നും ധവാന് ബോധിപ്പിച്ചു. ഹരജി പിന്‍വലിക്കാമെന്നും ഇതേ വിഷയം വീണ്ടും തങ്ങള്‍ക്ക് മുന്നില്‍ ഫയല്‍ ചെയ്യരുതെന്നുമായിരുന്നു ജസ്റ്റിസ് മിശ്രയുടെ മറുപടി.
ഹൈകോടതിയുടെ മുമ്പാകെ ഹരജി സമര്‍പ്പിക്കാന്‍ അനുമതി തേടിയ ധവാന് അത് കഴിഞ്ഞ് ആവശ്യമെങ്കില്‍ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുമെന്ന സൂചനയും നല്കി. ഇത് പ്രധാന വിഷയമാണെന്നും ഉചിതമായ സമയത്ത് ഉന്നയിക്കാന്‍ ചോദ്യം നിലനില്‍ക്കേണ്ടതുണ്ടെന്നും ഇൗ കേസുമായി രണ്ടു മാസത്തിനകം വരാമെന്നും ധവാന് ജസ്റ്റിസ് മിശ്രയോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.