ഡൽഹി കലാപക്കേസ്: ഷർജീൽ ഇമാമിന്റെ ജാമ്യ നടപടി വേഗത്തിലാക്കാൻ സുപ്രീംകോടതി നിർദേശം
text_fieldsന്യൂഡൽഹി: ഡല്‍ഹി കലാപ കേസില്‍ ഷർജീൽ ഇമാം സമർപ്പിച്ച ജാമ്യാപേക്ഷ കേൾക്കാനും കഴിയുന്നത്ര വേഗത്തിൽ തീർപ്പുണ്ടാക്കാനും ഡൽഹി ഹൈകോടതിയോട് സുപ്രീംകോടതി നിര്‍ദേശിച്ചു. ഷര്‍ജീല്‍ ഇമാമിന്‍റെ റിട്ട് ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ചതുകൊണ്ട് ജസ്റ്റിസ് ബേല എം.ത്രിവേദി അധ്യക്ഷയായ ബെഞ്ചിന്റേതാണ് നിർദേശം. ഹൈകോടതി നേരത്തെ അറിയിച്ചതു പ്രകാരം നവംബർ 25ന് തന്നെ കേസ് പരിഗണിക്കണമെന്നും ജാമ്യാപേക്ഷ കൂടി ഉൾപ്പെടുന്ന ഹരജി തള്ളിക്കൊണ്ട് സുപ്രീംകോടതി വ്യക്തമാക്കി.
മൗലികവകാശലംഘനത്തിന് ഭരണഘടനാ അനുച്ഛേദം 32 പ്രകാരമാണ് ഷര്‍ജീല്‍ ഇമാം റിട്ട് ഹരജി നല്‍കിയിരുന്നത്. വിദ്യാര്‍ഥി നേതാവായിരിക്കെ 2020 ഫെബ്രുവരിയിലാണ് ഷർജീൽ ഇമാമിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. കലാപകാലത്ത് ഡല്‍ഹി ജാമിയമിലിഅ സര്‍വകലാശാലയിലും അലിഗഡ് മുസ്‌ലിം യൂനിവേഴ്സിറ്റിയിലും പ്രകോപനമുണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചു എന്നതടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
53 പേർ മരിക്കുകയും 700ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത കലാപത്തിന് ഗൂഢാലോചന നടത്തി എന്നതുൾപ്പെടെയാണ് ഇമാമിനെതിരെയുള്ള കുറ്റം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തിനിടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.