രണ്ടാം തരംഗം: ഡൽഹി ആവശ്യമായതിലും നാല് മടങ്ങ് അധികം ഓക്സിജൻ ചോദിച്ചതായി സുപ്രീം കോടതി ഓഡിറ്റ് കമ്മിറ്റി
text_fieldsrepresentative image
ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സമയത്ത് ഡൽഹി സർക്കാർ തങ്ങൾക്ക് ആവശ്യമായതിലും നാല് മടങ്ങ് അധികം ഓക്സിജൻ ആവശ്യപ്പെട്ടതായി സുപ്രീം കോടതി നിയോഗിച്ച ഓക്സിജൻ ഓഡിറ്റ് കമ്മിറ്റി.
ഏപ്രിൽ-മേയ് മാസങ്ങളിലാണ് ഡൽഹിയിലെ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം അതിരൂക്ഷമായിരുന്നത്. നിരവധി ആശുപത്രികളിൽ ഓക്സിജൻ കിട്ടാതെ രോഗികൾ മരിച്ചു വീഴുന്ന സാഹചര്യം വരെ ഉണ്ടായി. അന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കേന്ദ്ര സർക്കാറിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.
ഡൽഹി ഹൈകോടതി ഇടപെട്ടതിെൻറ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ ഡൽഹിക്ക് കൂടുതൽ മെഡിക്കൽ ഓക്സിജൻ നൽകി. മറ്റ് സംസ്ഥാനങ്ങൾക്കുള്ള വിഹിതം വെട്ടിക്കുറച്ചായിരുന്നു ഇത്. രണ്ടാം തരംഗ സമയത്ത് ഡൽഹിക്ക് 300 മെട്രിക് ടൺ ഓക്സിജെൻറ ആവശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ അവർ 1200 മെട്രിക് ടൺ ഓക്സിജൻ വേണമെന്ന് ആവശ്യപ്പെട്ടതായാണ് ഓഡിറ്റ് റിപ്പോർട്ട്.
ഡൽഹിയുടെ ആവശ്യം പരിഗണിച്ച് കൂടുതൽ ഓക്സിജൻ നൽകിയപ്പോൾ 12 സംസ്ഥാനങ്ങളിൽ ക്ഷാമം നേരിട്ടതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഡൽഹിയിലെ ആശുപത്രികളിലെ സ്ഥിതിഗതികൾ പരിഗണിച്ച് ഓക്സിജൻ വിതരണത്തെ കുറിച്ച് പഠിച്ച് റിപ്പോർട്ട് തയാറാക്കാനായാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചുഢും എം.ആർ ഷായും 12 അംഗ ടാസ്ക് ഫോഴ്സിന് രൂപം നൽകിയത്.
ചില ആശുപത്രികളിലെ ഓക്സിജൻ ഉപയോഗം റിേപാർട്ട് ചെയ്തതിലെ പിഴവാണ് ഇതിന് കാരണമെന്ന് സമിതി കണ്ടെത്തി. ആശുപത്രി റിപ്പോർട്ട് അനുസരിച്ച് ഡൽഹി സർക്കാർ ഓക്സിജൻ ഉപയോഗം 1140 മെട്രിക് ടൺ ആണ് കണക്കാക്കിയിരുന്നത്. എന്നാൽ പിഴവ് പരിഹരിച്ചതോടെ അത് 209 മെട്രിക് ടൺ ആയി താഴ്ന്നതായി കണ്ടെത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.