Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅയോധ്യ കേസ്​; ദിവസേന...

അയോധ്യ കേസ്​; ദിവസേന വാദം കേൾക്കൽ ഇന്ന്​ തുടങ്ങും

text_fields
bookmark_border
supreme court 06.08.2019
cancel

ന്യൂഡൽഹി: അയോധ്യയിലെ ബാബ്​റി മസ്​ജിദ്​ തർക്കഭൂമി സംബന്ധിച്ച ​േകസിൽ ഇന്ന്​ മുതൽ സുപ്രീംകോടതി ദിവസേന വാദം ക േൾക്കൽ തുടങ്ങും. അഞ്ചംഗ ബെഞ്ചാണ്​ വാദം കേൾക്കുക.

ചീഫ്​ ജസ്​റ്റിസ്​ അധ്യക്ഷനായ ബെഞ്ച്​ മധ്യസ്ഥരെ നിയോഗിച ്ച്​ കേസ്​ കോടതിക്ക്​ പുറത്ത്​ ഒത്തുതീർക്കുന്നതിനായി നിർദേശിച്ചിരുന്നു. എന്നാൽ നാലര മാസത്തോളം ഹിന്ദു-മുസ്​ലിം ആത്മീയാചാര്യൻമാരുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. വിവിധ രാഷ്​ട്രീയ കക്ഷികൾ ഇട​െപട്ട പ്രശ്​നത്തിൽ ഒരു കരാറിലെത്തിച്ചേരൽ സാധ്യമായില്ലെന്ന് കാണിച്ച്​​ ഒത്തുതീർപ്പിന്​ ശ്രമം നടത്തിയ മൂന്നംഗ പാനൽ വ്യാഴാഴ്​ച സുപ്രീംകോടതിയിൽ റിപ്പോർട്ട്​ സമർപ്പിച്ചിരുന്നു. ഇതേ തുടർന്നാണ്​ കോടതി വാദം കേൾക്കലിലേക്ക്​ നീങ്ങാമെന്ന്​ തീരുമാനിക്കുന്നത്​.

2010 മുതൽ അയോധ്യ കേസ്​ സുപ്രീംകോടതിയുടെ മുമ്പാകെയുണ്ട്​. ഹിന്ദുക്കൾക്കും മുസ്​ലിംകൾക്കും നിർമോഹി അഖാരകൾക്കുമായി തർക്കഭൂമി മൂന്നായി വീതം വെക്കാമെന്ന അലഹബാദ്​ ഹൈകോടതി വിധിക്കെതിരെ ഹിന്ദു, മുസ്​ലിം സംഘടനകൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ലല്ല വിരാജ്​മാൻ, നിർമോഹി അഖാര, സുന്നി വഖഫ്​ ബോർഡ്​ എന്നിവരും മറ്റ്​ നാല്​ കക്ഷികളുമടക്കം സമർപ്പിച്ച 14 അപ്പീലുകളിൽ കോടതി ഇന്ന്​ വാദം കേൾക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ayodhya casemalayalam newsindia newsbabri masjid land dispute casesupreme court
News Summary - SC bench to begin daily hearings in Ayodhya title case today -india news
Next Story