നിലപാടിലുറച്ച് കൊളീജിയം
text_fieldsന്യൂഡൽഹി: മലയാളിയായ ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്താനുള്ള ശിപാര്‍ശയില്‍ കൊളീജിയം ഉറച്ചുനില്‍ക്കുമെന്ന് ജസ്റ്റിസ് കുര്യന് ജോസഫ് വ്യക്തമാക്കി.
ശിപാർശ മടക്കിയയച്ച കേന്ദ്ര സര്‍ക്കാറിന് അതാവർത്തിക്കാനുള്ള കാരണങ്ങൾ വിശദീകരിച്ച് മറുപടി നല്‍കും. ജസ്റ്റിസ് കെ.എം. ജോസഫിെൻറ വിഷയം ബുധനാഴ്ച കൊളീജിയം ചർച്ചചെയ്യാനിരിക്കെയാണ് കൊളീജിയം അംഗമായ ജസ്റ്റിസ് കുര്യന് ജോസഫ് നിലപാടിലുറച്ചുനിൽക്കുമെന്ന് അറിയിച്ചത്.
2017ല്‍ ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, എന്‍.എം. ശാന്തന ഗൗഡര്‍, എസ്.എ. നസീര്‍, നവീന്‍ സിന്‍ഹ, ദീപക് ഗുപ്ത എന്നിവര്‍ക്കൊപ്പം ജസ്റ്റിസ് കെ.എം. ജോസഫിനെയും സുപ്രീംകോടതിയിലേക്ക് ഉയര്‍ത്താനുള്ള ശിപാര്‍ശ കൊളീജിയം പരിഗണിച്ചിരുന്നതാണെന്ന് ‘ഇന്ത്യന്‍ എക്സ്പ്രസ്’ ദിനപത്രത്തിന് നല്കിയ അഭിമുഖത്തിൽ ജസ്റ്റിസ് കുര്യൻ ജോസഫ് ചൂണ്ടിക്കാട്ടി. ആരോഗ്യകാരണങ്ങളാല്‍ ജസ്റ്റിസ് കെ.എം. ജോസഫ് നേരേത്ത സ്ഥലംമാറ്റം ആവശ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ കൊളീജിയം അദ്ദേഹത്തെ ആന്ധ്ര-തെലങ്കാന ഹൈകോടതിയിലേക്ക് സ്ഥലംമാറ്റാന്നും ശിപാര്‍ശ ചെയ്തിരുന്നു. എന്നാൽ, ശിപാർശയിൽ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എടുത്തില്ല.
ജനുവരി 10നാണ് ജസ്റ്റിസ് കെ.എം. ജോസഫ്, മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ കൊളീജിയം ഏകകണ്ഠമായി ശിപാര്‍ശ ചെയ്തത്. കടുത്ത അതൃപ്തി അറിയിച്ചിരുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.