Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആറുപേരെ ഹൈകോടതി...

ആറുപേരെ ഹൈകോടതി ജഡ്​ജിമാരാക്കാൻ ശിപാർശ

text_fields
bookmark_border
highcourt
cancel

ന്യൂഡൽഹി: ആറുപേരെ ഹൈകോടതി ജഡ്​ജിമാരാക്കാൻ സുപ്രീംകോടതി കൊളീജിയം ശിപാർശ. കേരളം, ഡൽഹി, ഉത്തരാഖണ്ഡ്​ ഹൈകോടത ികളിലേക്കുള്ള ജഡ്​ജിമാരെയാണ്​ ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയ്​ അധ്യക്ഷനായ കൊളീജിയം ശിപാർശ ചെയ്​തത്​. തൽ വന്ത്​ സിങ്​, രജനീഷ്​ ഭട്​നഗർ, ആഷ മേനോൻ, ബ്രിജേഷ്​ സേഥി എന്നിവരെയാണ്​ ഡൽഹി ഹൈകോടതിക്കുള്ള ശിപാർശയിലുള്ളത്​.

ജസ്​റ്റിസുമാരായ എസ്​.എ ബോബ്​ഡെയും എൻ.വി രമണയും ശിപാർശപ്പട്ടികയിലുണ്ട്​. ജഡ്​ജിയായ അലോക്​ വർമയെയാണ്​ ഉത്തരാഖണ്ഡ്​ ഹൈകോടതിയിലേക്ക്​ ശിപാർശ ചെയ്​തത്​. അതേസമയം, ഡൽഹി ഹൈകോടതി ജഡ്​ജിയായി മുതിർന്ന ജഡ്​ജിമാരിൽ ഒരാളുടെ പേര്​ കൃത്യമായി ഹൈ​േകാടതി കൊളീജിയം ശിപാർശ ചെയ്യാത്തതിനാലാണ്​ മുതിർന്ന ജഡ്​ജിമാരുടെ പട്ടിക നൽകിയതെന്ന്​​ കൊളീജിയം വ്യക്​തമാക്കി.

അഭിഭാഷകനായ വിജു അബ്രഹാമിനെ കേരള ഹൈകോടതി ജഡ്ജിയാക്കാൻ ശിപാർശ ചെയ്തു. 2018 മാർച്ചിലാണ്​ വിജു അബ്രഹാമിനെ ജഡ്ജി നിയമനത്തിന്​ ഹൈകോടതി കൊളീജിയം ശിപാർശ ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourt judgemalayalam newsSC Collegium
News Summary - SC Collegium Recommends six persons to Appointment as highcourt judge -india news
Next Story