കൊളീജിയം നിർദേശം പരിഗണിക്കാൻ കാലതാമസം; കേന്ദ്രത്തെ അതൃപ്തി അറിയിച്ച് സുപ്രിം കോടതി
text_fieldsന്യൂഡൽഹി: ജഡ്ജി നിയമനത്തിനായി കൊളീജിയം നിർദേശിക്കുന്ന പേരുകൾ പരിഗണിക്കുന്നതിൽ കേന്ദ്ര സർക്കാർ കാലതാമസം വരുത്തുന്നതിൽ അതൃപ്തി അറിയിച്ച് സുപ്രിം കോടതി. ജഡ്ജിമാരെ കൊളീജിയം നിയമിക്കുകയെന്നതാണ് രാജ്യത്തെ നിയമം. കേന്ദ്ര സർക്കാർ ഈ നിയമം പാലിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അറ്റോർണി ജനറലിനും സോളിസിറ്റർ ജനറലിനും സുപ്രിം കോടതി നിർദേശം നൽകി. കൊളീജിയം നിർദേശിക്കുന്ന പേരുകൾ പരിഗണിക്കാൻ കേന്ദ്ര സർക്കാർ മാസങ്ങളെടുക്കുന്നതായും കോടതി ചൂണ്ടികാട്ടി.
ഒന്നരവർഷത്തിലേറെയായി കൊളീജിയം നിർദേശിച്ച ചില പേരുകൾ ഇപ്പോഴും പരിഗണിച്ചിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി ഇത്തരം കാലതാമസം നിലവിലെ സംവിധാനത്തിന്റെ പ്രവർത്തനത്തെ താളം തെറ്റിക്കുമെന്നും അഭിപ്രായപ്പെട്ടു. കഴിഞ്ഞ കുറച്ചുമാസങ്ങളായി ഹൈകോടതിയിലേയും സുപ്രിം കോടതിയിലേയും നിയമനങ്ങൾ സ്തംഭിച്ചിരിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.