സി.ബി.െഎ ഡയറക്ടറെ മാറ്റിയത് സുപ്രീംകോടതി ഇന്ന് പരിശോധിക്കും
text_fieldsന്യൂഡൽഹി: സി.ബി.െഎ ഡയറക്ടറെ മാറ്റിയ കേന്ദ്ര വിജിലൻസ് കമീഷൻ നടപടിക്കെതിരെ ഒരു ഹരജികൂടി സുപ്രീംകോടതിയിലെത്തി. സി.ബി.െഎ ഡയറക്ടർ അലോക് വർമ സമർപ്പിച്ച ഹരജി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് അഡ്വ. പ്രശാന്ത് ഭൂഷൺ നേതൃത്വം നൽകുന്ന കോമൺ കോസ് ഹരജി നൽകിയത്.
സി.ബി.െഎയിൽ കഴിഞ്ഞ നാളുകളിലുണ്ടായ സംഭവ വികാസങ്ങളും ഉന്നത ഉദ്യോഗസ്ഥർക്കെതിരായ അഴിമതി ആരോപണങ്ങളും അന്വേഷിക്കാൻ സുപ്രീംകോടതി മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടു.
കോടികൾ തട്ടിയെടുത്ത കേസ് നേരിടുന്ന സി.ബി.െഎ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയെ ആ പദവിയിൽനിന്ന് നീക്കം ചെയ്യണമെന്നും ഹരജിയിലുണ്ട്. സി.ബി.െഎ സ്പെഷൽ ഡയറക്ടറായി അസ്താനയെ നിയമിക്കുന്ന സമയത്ത് അലോക് വർമ അദ്ദേഹത്തിനെതിരെയുള്ള അഴിമതി കേസുകളുടെ കാര്യം കേന്ദ്ര മന്ത്രിസഭ സമിതിക്ക് മുമ്പാകെ അറിയിച്ചതാണ്. അതിൽ പലതും സി.ബി.െഎ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസുകളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.