സുപ്രീംകോടതി തെളിവായെടുത്തത് വാല്മീകി രാമായണവും സ്കന്ദ പുരാണവും
text_fieldsന്യൂഡൽഹി: ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം രാമജന്മഭൂമിയാണെന്നതിന് സുപ്ര ീംകോടതി തെളിവായെടുത്തത് വാല്മീകി രാമായണവും സ്കന്ദ പുരാണവും. ശ്രീരാമെൻറ ജന് മസ്ഥലം സംബന്ധിച്ച ഹിന്ദു വിശ്വാസത്തിെൻറ അടിസ്ഥാനം ഇത്തരം മതഗ്രന്ഥങ്ങളിലെ ശ്ലേ ാകങ്ങളാണെന്ന് നിരീക്ഷിച്ച കോടതി, ബാബരി മസ്ജിദ് നിർമിച്ച 1528ന് വളരെക്കാലം മുമ്പ ുതന്നെ ഈ വേദഗ്രന്ഥങ്ങളുള്ളതിനാൽ ഇത് ‘അടിസ്ഥാനരഹിതമെന്ന് കരുതാനാവില്ലെന്ന്’ വിധിന്യായത്തിൽ പറഞ്ഞു.
ശ്രീരാമനെയും അദ്ദേഹത്തിെൻറ കർമങ്ങളെയും മനസ്സിലാക്കാനുള്ള സുപ്രധാന സ്രോതസ്സാണ് ബി.സിയിൽ വാല്മീകി രചിച്ച രാമായണം. അയോധ്യയിൽ ശ്രീരാമെൻറ ജനനം ഗ്രഹനില സഹിതം ഇതിൽ പറയുന്നു. 10ാം ശ്ലോകത്തിൽ മുഴുവൻ ലോകത്തിെൻറയും അധിപനായ ഒരു മകന് കൗസല്യ ജന്മം നൽകുമെന്നും അദ്ദേഹത്തിെൻറ വരവിനാൽ അയോധ്യ അനുഗ്രഹിക്കപ്പെടുമെന്നും പറയുന്നതായും വിധിന്യായത്തിലുണ്ട്.
എന്നാൽ, രാമെൻറ ജന്മസ്ഥലം എന്ന പവിത്രത അയോധ്യക്കില്ലെന്ന് ഇതേ ശ്ലോകങ്ങൾ ഉദ്ധരിച്ച് അലീഗഢ് ചരിത്രകാരന്മാർ നടത്തിയ പരാമർശവും വിധിന്യായത്തിൽ സൂചിപ്പിക്കുന്നു. ഈ ശ്ലോകത്തിലെ അഞ്ചാം ഈരടി തുടങ്ങുന്നത് ‘ജന്മഭൂമി’ എന്ന വാക്കുകൊണ്ടാണെന്നും ഏതെങ്കിലും പ്രത്യേക സ്ഥലത്തെയല്ല, മൊത്തം നഗരത്തെയാണ് ഈ വാക്ക് സൂചിപ്പിക്കുന്നതെന്നും അവർ വാദിക്കുന്നു.
ഏഴാം ഇൗരടിയിൽ രാമെൻറ ജന്മസ്ഥലത്തെ ‘ഇഹൻ’ എന്ന വാക്കുകൊണ്ടും നാലാം ഈരടിയിൽ ‘അവധ്പുരി’ എന്നും പരാമർശിക്കുന്നുണ്ട്.
അതിനാൽ, മൂന്ന് ഈരടികളിലും പറയുന്ന ‘പുരി’ എന്ന വാക്ക് ‘ജന്മഭൂമി’ എന്ന അർഥത്തിൽ പ്രയോഗിച്ചതാണെന്ന് പറയാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. അയോധ്യയിലാണ് രാമൻ ജനിച്ചതെന്ന് പുരാണങ്ങൾ പറയുേമ്പാഴും ദശരഥ രാജാവിെൻറ കൊട്ടാരത്തിൽ കൗസല്യ ശ്രീരാമന് ജന്മം നൽകി എന്നതിൽ കവിഞ്ഞ് മറ്റൊരു വിശദീകരണവും അവ നൽകുന്നില്ല.
എ.ഡി എട്ടാം നൂറ്റാണ്ടിലുള്ള സ്കന്ദ പുരാണത്തെയും തുളസിദാസിെൻറ ‘രാമചരിതമാനസ’ത്തെയും േകസിൽ തെളിവായി ഹിന്ദു പക്ഷം കൊണ്ടുവന്നിരുന്നു. ഇത്തരത്തിൽ 1528ന് മുമ്പുള്ള മതഗ്രന്ഥങ്ങെള അടിസ്ഥാനമാക്കിയാണ് ഇപ്പോൾ രാമജന്മഭൂമിയെന്ന് പറയപ്പെടുന്ന സ്ഥലത്താണ് രാമെൻറ ജനനമെന്ന് ഹിന്ദുക്കൾ വിശ്വസിക്കുന്നതെന്നും വിധിന്യായം പറയുന്നു. എന്നാൽ, ഇപ്പോഴത്തെ രാമജന്മഭൂമിയിലാണ് രാമെൻറ ജനനമെന്നതിന് വാല്മീകിയുടെ രാമായണത്തിലോ രാമചരിതമാനസത്തിലോ തെളിവില്ലെന്ന് മുസ്ലിം പക്ഷം വാദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.