Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാബരി ഭൂമി തർക്കം:...

ബാബരി ഭൂമി തർക്കം: സു​പ്രീംകോടതി മൂന്നംഗ ബെഞ്ച്​ വാദം കേൾക്കും 

text_fields
bookmark_border
supreme-court
cancel
ന്യൂ​ഡ​ൽ​ഹി: ബാ​ബ​രി മ​സ്​​ജി​ദ്​ ഭൂ​മി സം​ബ​ന്ധി​ച്ച അ​ല​ഹ​ബാ​ദ്​ ​ൈഹ​കോ​ട​തി വി​ധി ​േചാ​ദ്യം​ചെ​യ്​​ത്​ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​ക​ളി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​തി​ന്​ സു​​പ്രീം​കോ​ട​തി മൂ​ന്നം​ഗ ബെ​ഞ്ചി​ന്​ രൂ​പം​ന​ൽ​കി. ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​സ്​​റ്റി​സ്​ അ​ശോ​ക്​ ഭൂ​ഷ​ൺ, ജ​സ്​​റ്റി​സ്​ അ​ബ്​​ദു​ൽ ന​സീ​ർ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച്​ ആ​ഗ​സ്​​റ്റ്​ 11 മു​ത​ൽ വാ​ദം കേ​ൾ​ക്കും. അ​യോ​ധ്യ​യി​ലെ ബാ​ബ​രി മ​സ്​​ജി​ദ്​-​രാ​മ​ക്ഷേ​ത്ര ത​ർ​ക്ക​ത്തി​ലാ​ണ്​ ബെ​ഞ്ച്​ വാ​ദം കേ​ൾ​ക്കു​ക. 

2010ൽ ​അ​ല​ഹ​ബാ​ദ്​ ഹൈ​കോ​ട​തി​യു​ടെ മൂ​ന്നം​ഗ ബെ​ഞ്ച്​   ത​ർ​ക്ക​ത്തി​ലു​ള്ള 2.77 ഏ​ക്ക​ർ ഭൂ​മി വീ​തം​വെ​ക്കു​ന്ന​തി​ന്​ മൂ​ന്നു നി​ർ​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ ഉ​ത്ത​ര​വു പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. കേ​സി​ലെ ക​ക്ഷി​ക​ളാ​യ സു​ന്നി വ​ഖ​ഫ്​ ബോ​ർ​ഡ്, നി​ർ​മോ​ഹി അ​ഖാ​ര, രാം ​ല​ല്ല എ​ന്നി​വ​ർ​ക്ക്​ തു​ല്യ​മാ​യി ഭൂ​മി ഭാ​ഗം​വെ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു വി​ധി. ഇ​തി​നെ ചോ​ദ്യം​ചെ​യ്​​തു വ​ന്ന ഹ​ര​ജി​ക​ളി​ൽ എ​ത്ര​യും വേ​ഗം വാ​ദം കേ​ൾ​ക്കു​മെ​ന്ന്​ ക​ഴി​ഞ്ഞ മാ​സം 21ന്​ ​ചീ​ഫ്​ ജ​സ്​​റ്റി​സ്​ ജെ.​എ​സ്. ഖെ​ഹാ​റി​​െൻറ നേ​തൃ​ത്വ​ത്തി​ല​ു​ള്ള ബെ​ഞ്ച്​ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. 

കേ​സി​ൽ അ​ടി​യ​ന്ത​ര​മാ​യി വാ​ദം കേ​ൾ​ക്ക​ണ​മെ​ന്ന ബി.​ജെ.​പി നേ​താ​വ്​ സു​ബ്ര​മ​ണ്യ​ൻ സ്വാ​മി​യു​ടെ ഹ​ര​ജി​യി​ലാ​യി​രു​ന്നു പ​രാ​മ​ർ​ശം. ഏ​ഴു വ​ർ​ഷ​മാ​യി കെ​ട്ടി​ക്കി​ട​ക്കു​ന്ന ഹ​ര​ജി​ക​ളി​ൽ അ​ടി​യ​ന്ത​ര വാ​ദം കേ​ൾ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു സ്വാ​മി​യു​ടെ ആ​വ​ശ്യം. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:babri masjidconstitutes benchAyodhya disputeRam Temple Ayodhya
News Summary - SC constitutes bench to hear Ayodhya dispute over ownership Ram temple- Babri masjid land
Next Story