കശാപ്പിന് കന്നുകാലികളെ വിൽക്കുന്നതിന് നിരോധനം വിജ്ഞാപനത്തിന് സ്റ്റേ ഇല്ല
text_fieldsന്യൂഡൽഹി: കശാപ്പിനായി കന്നുകാലികളെ വിൽപന നടത്തുന്നത് നിരോധിച്ച് കേന്ദ്ര സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിനെതിരെ സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാറിന് നോട്ടീസ് അയച്ചു. അതേസമയം, വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ഹരജിക്കാരുടെ ആവശ്യം ജസ്റ്റിസുമാരായ ആർ.കെ. അഗർവാൾ, സഞ്ജയ് കിഷൻ കൗൾ എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ച് തള്ളി.
രാജ്യവ്യാപകമായി ഏറെ പ്രതിഷേധം ക്ഷണിച്ചുവരുത്തിയ വനം-പരിസ്ഥിതി മന്ത്രാലയത്തിെൻറ വിജ്ഞാപനത്തിനെതിരെ ഒാൾ ഇന്ത്യ ജംഇയ്യതുൽ ഖുറൈശി ആക്ഷൻ കമ്മിറ്റി പ്രസിഡൻറും ൈഹദരാബാദിലെ അഭിഭാഷകനുമായ ഫഹീം ഖുറൈശിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
വിജ്ഞാപനം വിവേചനപരവും ഭരണഘടനാവിരുദ്ധവുമാണെന്നും രാജ്യത്തെ ലക്ഷം കോടി രൂപയുടെ ഇറച്ചിവ്യവസായത്തെ ബാധിക്കുന്നതാണെന്നും ഹരജിക്കാർക്കുവേണ്ടി അഭിഭാഷകൻ ബോധിപ്പിച്ചു. എന്നാൽ, വിജ്ഞാപനത്തിനപ്പുറമുള്ള കാര്യങ്ങളാണ് വാദിക്കുന്നതെന്നും കന്നുകാലി വ്യാപാരവുമായി ബന്ധപ്പെട്ട് ചില വ്യവസ്ഥകൾ കൊണ്ടുവരാൻ മാത്രമാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും കേന്ദ്ര സർക്കാർ വാദിച്ചു. ഇതേതുടർന്ന് നോട്ടീസിന് സർക്കാർ രണ്ടാഴ്ചക്കകം മറുപടി നൽകണമെന്ന് സുപ്രീംകോടതി നിർദേശിച്ചു.
അതേസമയം, വിജ്ഞാപനം സുപ്രീംകോടതി സ്റ്റേ ചെയ്യാതിരുന്നത് കേന്ദ്ര സർക്കാറിെൻറ നിലപാടിനുള്ള അംഗീകാരമാണെന്നും ഇതുസംബന്ധിച്ച വിവാദങ്ങൾ അനാവശ്യമാണെന്നും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഡോ. ഹർഷ് വർധൻ പ്രതികരിച്ചു. മദ്രാസ് ഹൈകോടതി ബെഞ്ച് വിജ്ഞാപനം സ്റ്റേ ചെയ്തതിന് പിറകെയാണ് സുപ്രീംകോടതിയുടെ സ്േറ്റ വിസമ്മതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.