മധ്യപ്രദേശിലെ മതംമാറ്റ വിരുദ്ധ നിയമത്തിനെതിരായ സ്റ്റേ തുടരും
text_fieldsന്യൂഡൽഹി: മതപരിവർത്തനം നടത്തുന്നവർ ജില്ലാ മജിസ്ട്രേറ്റിന് മുന്നിൽ റിപ്പോർട്ട് ചെയ്യണമെന്ന മധ്യപ്രദേശിലെ മതപരിവർത്തന വിരുദ്ധ നിയമത്തിലെ വ്യവസ്ഥ നടപ്പാക്കുന്നത് തടഞ്ഞ ഹൈകോടതി വിധിക്ക് സുപ്രീംകോടതി സ്റ്റേയില്ല. മതപരിവർത്തനം നടത്തുന്നയാളും മതപരിവർത്തനത്തിന് കാർമികത്വം വഹിക്കുന്ന പുരോഹിതനും 60 ദിവസം മുമ്പ് രേഖാമൂലം ജില്ലാ മജിസ്ട്രേറ്റിനെ അറിയിക്കണമെന്നാണ് വിവാദ നിയമത്തിലെ വ്യവസ്ഥ. അല്ലെങ്കിൽ മൂന്നു വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ ലഭിക്കും.
ഈ വ്യവസ്ഥ പാലിക്കാത്തവർക്കെതിരെ നടപടി എടുക്കുന്നതിനാണ് മധ്യപ്രദേശ് ഹൈകോടതി സ്റ്റേ ഏർപ്പെടുത്തിയത്. ഹൈകോടതി വിധി സ്റ്റേ ചെയ്യണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവർത്തിച്ച് ആവശ്യപ്പെട്ടുവെങ്കിലും സുപ്രീംകോടതി അനുവദിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.