Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോ​ട​തി​യ​ല​ക്ഷ്യം:...

കോ​ട​തി​യ​ല​ക്ഷ്യം: മ​ല്യ​യെ  ഹാ​ജ​രാ​ക്കി​യശേഷം തുടർനടപടി –സു​പ്രീം​കോ​ട​തി 

text_fields
bookmark_border
കോ​ട​തി​യ​ല​ക്ഷ്യം: മ​ല്യ​യെ  ഹാ​ജ​രാ​ക്കി​യശേഷം തുടർനടപടി –സു​പ്രീം​കോ​ട​തി 
cancel

ന്യൂ​​ഡ​​ൽ​​ഹി: വി​​വാ​​ദ മ​​ദ്യ വ്യ​​വ​​സാ​​യി വി​​ജ​​യ്​ മ​​ല്യ​​യെ ഹാ​​ജ​​രാ​​ക്കി​​യാ​​ൽ മാ​​ത്ര​​മേ അ​​ദ്ദേ​​ഹ​​ത്തി​​നെ​​തി​​രെ​​യു​​ള്ള കോ​​ട​​തി​​യ​​ല​​ക്ഷ്യ കേ​​സി​​ൽ തു​ട​ർ ന​ട​പ​ടി​യെ​ടു​ക്കു​ക​യു​ള്ളൂ​വെ​​ന്ന്​ സു​​പ്രീം​​കോ​​ട​​തി. മ​​ല്യ​​യെ ഹാ​​ജ​​രാ​​ക്കാ​​ൻ കോ​​ട​​തി കേ​​ന്ദ്ര സ​​ർ​​ക്കാ​​റി​​ന്​ ക​​ർ​​ശ​​ന നി​​ർ​​ദേ​​ശം ന​​ൽ​​കി. ല​​ണ്ട​​നി​​ൽ​​നി​​ന്ന്​ വി​​ജ​​യ്​ മ​​ല്യ​​യെ ഇ​​ന്ത്യ​​യി​​ൽ എ​​ത്തി​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണെ​​ന്ന്​ അ​​റ്റോ​​ർ​​ണി ജ​​ന​​റ​​ൽ കെ.​​കെ. വേ​​ണു​​ഗോ​​പാ​​ൽ ജ​​സ്​​​റ്റി​​സു​​മാ​​രാ​​യ എ.​​കെ. ഗോ​​യ​​ൽ, യു.​​യു. ല​​ളി​​ത്​ എ​​ന്നി​​വ​​രു​​ടെ ബെ​​ഞ്ചി​​നെ അ​​റി​​യി​​ച്ചു. 9000 കോ​​ടി വാ​​യ്​​​പ​​യെ​​ടു​​ത്ത്​ തി​​രി​​ച്ച​​ട​​ക്കാ​​ത്ത​​തി​​ന്​ ബാ​​ങ്കു​​ക​​ളു​​ടെ ക​​ൺ​​സോ​​ർ​​ഷ്യം ന​​ൽ​​കി​​യ കേ​​സി​​ൽ ഹാ​​ജ​​രാ​​കാ​​ത്ത​​തി​​നാ​​ണ്​ സു​​പ്രീം​​കോ​​ട​​തി വി​​ജ​​യ്​ മ​​ല്യ കു​​റ്റ​​ക്കാ​​ര​​നാ​​ണെ​​ന്ന്​ വി​​ധി​​ച്ച​​ത്. 

ജൂ​​ലൈ 10ന്​ ​​ഹാ​​ജ​​രാ​​കാ​​നാ​​ണ്​ കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ട​​ത്. കോ​​ട​​തി​​യ​​ല​​ക്ഷ്യ കേ​​സി​​ൽ ആ​​റു​​മാ​​സം ത​​ട​​വോ 2000 രൂ​​പ പി​​ഴ​​യോ ആ​​ണ്​ ശി​​ക്ഷ. ബ്രി​​ട്ടീ​​ഷ്​ സ്​​​ഥാ​​പ​​ന​​മാ​​യ ഡി​​യാ​​ഗി​​യോ​​യി​​ൽ​​നി​​ന്ന്​ മ​​ല്യ​​ക്ക്​ ല​​ഭി​​ച്ച 40 ദ​​ശ​​ല​​ക്ഷം ഡോ​​ള​​റി​​​െൻറ വി​​വ​​ര​​ങ്ങ​​ൾ മ​​റ​​ച്ചു​​വെ​​ച്ച്​  ഇൗ ​​തു​​ക മ​​ല്യ മ​​ക്ക​​ളു​​ടെ പേ​​രി​​ൽ നി​േ​​ക്ഷ​​പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​ത്​ ബാ​​ങ്കു​​ക​​ൾ​​ക്ക്​ കൈ​​മാ​​റ​​ണ​​മെ​​ന്നാ​​ണ്​ ബാ​​ങ്കു​​ക​​ളു​​ടെ ക​​ൺ​​സോ​​ർ​​ഷ്യം ന​​ൽ​​കി​​യ ഹ​​ര​​ജി​​യി​​ൽ ആ​​വ​​​ശ്യ​​പ്പെ​​ട്ട​​ത്.  ഇ​​ത്​ കോ​​ട​​തി ഉ​​ത്ത​​ര​​വു​​ക​​ളു​​ടെ ലം​​ഘ​​ന​​മാ​​ണെ​​ന്നാ​​ണ്​ ബാ​​ങ്കു​​ക​​ളു​​ടെ വാ​​ദം. കോ​​ടി​​ക​​ളു​​ടെ വാ​​യ്​​​പ​​യെ​​ടു​​ത്ത്​ മു​​ങ്ങി​​യ വി​​ജ​​യ്​ മ​​ല്യ​​യെ കൈ​​മാ​​റ​​ണ​​മെ​​ന്ന്​ ഇ​​ന്ത്യ ബ്രി​​ട്ട​​നോ​​ട്​ ആ​​വ​​ശ്യ​െ​​പ്പ​​ട്ടി​​രു​​ന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vijay Mallyamalayalam newscontempt case
News Summary - SC demands Vijay Mallya's presence to proceed in contempt case india news
Next Story