കാൻസർ ഉണ്ടാക്കിയെന്ന് പരാതി: മൊബൈൽ ടവർ പ്രവർത്തനം നിർത്തിവെക്കാൻ സുപ്രീംകോടതി വിധി
text_fieldsന്യൂഡൽഹി: മൊബൈൽ ടവറിൽനിന്നുള്ള വികിരണമേറ്റ് 42 വയസ്സുകാരന് അർബുദ രോഗമുണ്ടായെന്ന പരാതിയെ തുടർന്ന് െമാബൈൽ ഫോൺ ടവറിെൻറ പ്രവർത്തനം അവസാനിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. ഗ്വാളിയോറിലെ ദാൽബസാർ മേഖലയിലെ ഒരു വീട്ടുവേലക്കാരൻ നൽകിയ പരാതിയിലാണ് ബി.എസ്.എൻ.എൽ െമാബൈൽ ടവർ പ്രവർത്തനം നിർത്താൻ സുപ്രീംകോടതി ഉത്തരവിട്ടത്.
കഴിഞ്ഞ വർഷമാണ് ഹരീഷ് ചന്ദ് തിവാരി എന്ന വീട്ടുവേലക്കാരൻ മൊബൈൽ ടവർ തനിക്ക് കാൻസറുണ്ടാക്കിയെന്ന പരാതിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. താൻ വേല ചെയ്യുന്ന വീടിെൻറ 50 മീറ്റർ അകലത്തിലുള്ള അയൽവാസിയുടെ മേൽക്കൂരയിൽ സ്ഥാപിച്ച മൊബൈൽ ടവറിൽനിന്ന് വികിരണമേറ്റാണ് താൻ കാൻസർ ബാധിതനായതെന്ന് തിവാരി ബോധിപ്പിച്ചു. 2002ൽ നിയമവിരുദ്ധമായി സ്ഥാപിച്ച െമാബൈൽ ടവറിൽനിന്ന് കഴിഞ്ഞ 14വർഷമായി 24മണിക്കൂറും വികിരണമേറ്റ് താൻ കാൻസർ ബാധിതനായി മാറിയെന്ന് അഡ്വ. നിവേദിത ശർമ മുഖേന സമർപ്പിച്ച പരാതിയിൽ തിവാരി ബോധിപ്പിച്ചിരുന്നു. പരാതിക്കാരന് കാൻസറുണ്ടാക്കിയെന്ന് പറയുന്ന മൊബൈൽ ടവർ ഏഴ് ദിവസത്തിനകം പ്രവർത്തനം നിർത്തണമെന്ന് ജസ്റ്റിസുമാരായ രഞ്ജൻ ഗോഗോയ്, നവീൻ സിൻഹ എന്നിവരടങ്ങുന്ന ബെഞ്ച് വിധിച്ചു.
മൊബൈൽ ടവറിൽനിന്നുള്ള റേഡിയേഷൻ മനുഷ്യനും ജന്തുക്കൾക്കും അപകടകരമാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ കഴിഞ്ഞ വർഷം മാർച്ച് 18ന് ഹരജിക്കാരനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷം ഒക്ടോബറിൽ െടലികോം വകുപ്പ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ രാജ്യത്തെ 12 ലക്ഷം മൊൈബൽ ടവറുകളിൽ തങ്ങൾ 3.30 ലക്ഷം ടവറുകൾ പരിശോധിച്ചുവെന്നും ക്രമാതീതമായ റേഡിേയഷൻ കണ്ടെത്തിയതിെൻറ പേരിൽ അവയിൽ 212 ടവറുകൾക്ക് 10 കോടി പിഴയീടാക്കിയെന്നും ടെലികോം വകുപ്പ് ബോധിപ്പിച്ചിരുന്നു. ഇവ പരിശോധിച്ച ശേഷമാണ് പ്രവർത്തനം നിർത്തിവെക്കാനുള്ള സുപ്രീംകോടതി വിധി.
മൊെെബൽ ടവറിലെ റേഡിയേഷൻ മൂലം കുരുവികളും കാക്കകളും തേനീച്ചകളും അപ്രത്യക്ഷമാകുന്നുണ്ടെന്ന് പരിസ്ഥിതി പ്രവർത്തകർ നിരന്തരം പരാതി പറയാറുള്ളതാണ്. മൊബൈൽ ടവറുകളുടെ റേഡിയേഷൻ സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തണമെന്ന് പാർലമെൻററി സമിതി കേന്ദ്ര സർക്കാറിനോട് 2014ൽ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതുവരെ തുടർ നടപടികളെടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.