സ്വകാര്യത: ഫേസ്ബുക്കും വാട്സ് ആപും സത്യവാങ്മൂലം സമർപ്പിക്കണമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഉപയോക്തക്കളുടെ സ്വകാര്യ വിവരങ്ങൾ കൈമാറരുതെന്ന് ഫേസ്ബുക്കിനും വാട്സ് ആപിനും സുപ്രീംകോടതി നിർദേശം. നാലാഴ്ചക്കകം ഇതുസംബന്ധിച്ച സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. മൂന്നാമതൊരു വ്യക്തിക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ കൈമാറില്ലെന്നതാണ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കേണ്ടത്.
സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടന ബെഞ്ച് സ്വകാര്യത മൗലികവകാശമാക്കിയുള്ള ഉത്തരവ് നേരത്തെ പുറപ്പെടുവിച്ചിരുന്നു. ഇതോടെയാണ് ഫേസ്ബുക്ക്, വാട്സ് ആപ് പോലുള്ള സാമൂഹിക മാധ്യമങ്ങൾക്കും ഉപയോക്താക്കളുടെ വിവരങ്ങൾ സംരക്ഷിക്കേണ്ടത് നിയമപരമായ ഉത്തരവാദിത്വമായി മാറി.
വാട്സ് ആപ് ഫേസ്ബുക്കിന് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ കൈമാറുന്നുവെന്ന് ആരോപിച്ച് രണ്ട് വിദ്യാർഥികൾ നേരത്തെ ഹരജി നൽകിയിരുന്നു. നിലവിൽ ഇത്തരം വിവരങ്ങളുടെ സംരക്ഷണത്തിനായി വിരമിച്ച സുപ്രീംകോടതി ജഡ്ജി ശ്രീകൃഷ്ണെൻറ നേതൃത്വത്തിൽ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.