അഗസ്റ്റ വെസ്റ്റ് ലാൻഡ്: മാധ്യമപ്രവര്‍ത്തകർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി തള്ളി
text_fieldsന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ് ലാൻഡ് ഹെലികോപ്ടർ ഇടപാട് കേസില്‍ മാധ്യമപ്രവര്‍ത്തകരുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന പൊതുതാല്‍പര്യ ഹരജി സുപ്രീംകോടതി തള്ളി. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പൊതുതാത്പര്യ ഹരജി മാധ്യമങ്ങൾക്കെതിരായ ആക്രമണമാണെന്നും അവരുടെ സ്വാതന്ത്ര്യത്തെ വീർപ്പുമുട്ടിക്കുന്നതാണെന്നും കോടതി പരാമർശിച്ചു. നമ്മുടെ ജനാധിപത്യത്തിൽ മാധ്യമങ്ങൾക്ക് ഒരു പ്രത്യേക പദവിയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
അഗസ്റ്റ വെസ്റ്റ് ലാൻഡ് കരാറിൽ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി 50 കോടി രൂപ ചെലവഴിച്ചതായി ആരോപിച്ച് മുതിർന്ന പത്രപ്രവർത്തകൻ ഹരി ജയ് ആണ് പൊതുതാൽപര്യ ഹരജി സമർപിച്ചത്. അഗസ്റ്റ വെസ്റ്റ് ലാൻഡ് ഹെലികോപ്ടർ ഇടപാടിനു അനുകൂലമായി വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് ഇന്ത്യൻ മാധ്യമങ്ങളും പ്രമുഖ പത്രപ്രവർത്തകരും ഉപഹാരങ്ങളും പണവും കൈപറ്റിയെന്നായിരുന്നു ആരോപണം. 'ഇന്ത്യൻ എക്സ്പ്രസ്, 'ദി ട്രിബ്യൂൺ' എന്നിവയുടെ അസോസിയേറ്റ് എഡിറ്റർ ആയിരുന്നു ഹരി ജയ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.