കട്ജുവിെൻറ ഹരജി സുപ്രീംകോടതി തള്ളി
text_fieldsന്യൂഡൽഹി: തെൻറ ബ്ലോഗിലെ പരാമർശത്തിനെതിരെ പാർലമെൻറ് പാസാക്കിയ പ്രമേയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാർക്കണ്ഡേയ കട്ജു നൽകിയ ഹരജി സുപ്രീംകോടതി തള്ളി. മഹാത്മ ഗാന്ധിക്കെതിരെയും സുഭാഷ് ചന്ദ്ര ബോസിനെതിരെയുമാണ് കട്ജു ബ്ലോഗിൽ മോശം പരാമർശം നടത്തിയതിനെതിരായാണ് പാർലമെൻറ് പ്രമേയം പാസാക്കിയത്. ചീഫ് ജസ്റ്റിസ് ടി.എസ്.താക്കൂർ അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്. പി.സി ഘോഷും യു.ലളിതും ബെഞ്ചിൽ ഉൾപ്പെട്ട ബെഞ്ച് കട്ജുവിെൻറ ഹരജി നിലനിൽക്കിലെന്ന് ഉത്തരവിടുകയായിരുന്നു.
പാർലമെൻറ് പാസാക്കിയ പ്രമേയത്തിന് എതിരെ കഴിഞ്ഞ വർഷം ജൂൺ 29നാണ് സുപ്രീംകോടതിയെ സമീപിച്ചത് . ബ്ലോഗിലൂടെ ഗാന്ധിജിയെ ബ്രിട്ടീഷ് എജെൻറന്നും സുഭാഷ് ചന്ദ്ര ബോസിനെ ജപ്പാൻ എജെൻറന്നുമാണ് കട്ജു വിശേഷിപ്പിച്ചത്. ഇതിനെതിരെയാണ് മാർച്ച് 12ന് ലോക്സഭയും 13ന് രാജ്യസഭയും പ്രമേയം പാസാക്കിയത്.
പാർലമെൻറിന് ഇത്തരത്തിൽ പ്രമേയം പാസാക്കാൻ അധികാരമില്ലെന്നായിരുന്നു കട്ജുവിെൻറവാദം. പ്രമേയം നിയമപരമായി നിലനിൽക്കില്ലെന്നും കട്ജു വാദിച്ചിരുന്നു. എന്നാൽ ഇൗ വാദങ്ങളെല്ലാം സുപ്രീംകോടതി തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.