നിയമനിര്‍മ്മാതാക്കള്‍ അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നത് നിരോധിക്കണമെന്ന ഹരജി തള്ളി
text_fieldsന്യൂഡൽഹി: അഭിഭാഷകവൃത്തി ചെയ്യുന്നതിൽനിന്ന് എം.പിമാരെയും എം.എൽ.എമാരെയും തടയാനാവില്ലെന്ന് സുപ്രീംകോടതി വിധിച്ചു. നിയമനിർമാണ സഭയിലെ അംഗങ്ങൾക്കുള്ള തിരക്കുമൂലം അഭിഭാഷക വൃത്തിയോടുള്ള സമർപ്പണത്തെ ബാധിക്കുമെന്ന വാദം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചില്ല. എം.പിമാരും എം.എൽ.എമാരും അഭിഭാഷകവൃത്തിയിലേർപ്പെടുന്നത് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി.
എം.പിമാരെയും എം.എൽ.എമാരെയും ശമ്പളക്കാരായ മുഴുസമയ ജീവനക്കാരായി അംഗീകരിക്കാൻ കഴിയില്ലെന്ന് ബെഞ്ച് വിധിച്ചു. മുഴുസമയ ശമ്പളക്കാരനായ ജോലിക്കാരനെ അഭിഭാഷകവൃത്തിയിൽനിന്ന് വിലക്കുന്ന ബാർ കൗൺസിൽ ഒാഫ് ഇന്ത്യയുടെ ചട്ടം 49 നിയമനിർമാണ സഭയിലെ അംഗങ്ങൾക്ക് ബാധകമാകില്ല. കേവലം ശമ്പളവും അലവൻസും വാങ്ങിയെന്നതുകൊണ്ട് മാത്രം തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള ബന്ധമല്ല അവിടെയുള്ളത്. ഏതെങ്കിലും ഒരു കമ്പനിയുെട നിയമോപദേശകനായി മുഴുസമയ ശമ്പളക്കാരനായി ജോലിചെയ്യുന്ന ഒരാളെ അഭിഭാഷകവൃത്തിയിലേർപ്പെടാൻ അനുവദിക്കരുതെന്ന സുപ്രീംകോടതി മുൻവിധികൾ അംഗീകരിക്കുന്നുണ്ടെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു. നിയമനിർമാണ സഭയിലെ ജനപ്രതിനിധിയുടെ പങ്കാളിത്തം ഒരു ജോലിയായി കണക്കുകൂട്ടാനാകില്ല.
അഭിഭാഷകരായി പ്രവർത്തിക്കുന്ന എം.പിമാരുടെയും എം.എൽ.എമാരുടെയും ഭാഗത്ത് താൽപര്യങ്ങളുടെ ഏറ്റുമുട്ടലും തൊഴിൽപരമായ െപരുമാറ്റദൂഷ്യവും ഉണ്ടാകുമെന്ന വാദവും സുപ്രീംകോടതി അംഗീകരിച്ചില്ല. അത്തരം വിഷയങ്ങൾ പ്രത്യേക കേസായി പരിഗണിക്കാവുന്നതാണെന്നും മൂന്നംഗ ബെഞ്ച് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.