ആദായനികുതി വെട്ടിപ്പ്: റോബർട്ട് വാദ്രക്ക് പങ്കാളിത്തമുള്ള കമ്പനിയുടെ ഹരജി തള്ളി
text_fieldsന്യൂഡൽഹി: രാജസ്ഥാൻ, ഹരിയാന സംസ്ഥാനങ്ങളിലെ ഭൂമിയിടപാട് സംബന്ധിച്ച കേസിൽ ആദായനികുതി വകുപ്പിെൻറ അന്വേഷണവുമായി സഹകരിക്കാൻ റോബർട്ട് വാദ്രയുമായി ബന്ധമുള്ള കമ്പനിക്ക് സുപ്രീംകോടതി നിർദേശം. 2010-11ൽ സ്ഥലം കൈമാറിയ വകയിൽ ലഭിച്ച 35 കോടി രൂപക്ക് നികുതി അടച്ചില്ലെന്നുകാട്ടി ആദായനികുതിവകുപ്പ് വാദ്ര ഡയറക്ടർ ബോർഡ് അംഗമായ ഡൽഹി കേന്ദ്രീകരിച്ചുള്ള സ്കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി കമ്പനിക്ക് നോട്ടീസ് നൽകിയിരുന്നു.
ഇതിനെതിരെ കമ്പനി ഡൽഹി ഹൈകോടതിയെ സമീപിച്ചെങ്കിലും ഫെബ്രുവരിയിൽ ഹരജി തള്ളി. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. നോട്ടീസിലെ വിവരങ്ങൾ സംശയത്തിെൻറ അടിസ്ഥാനത്തിലുള്ളതാണെന്നും റദ്ദാക്കണമെന്നുമായിരുന്നു ആവശ്യം. വാദം കേട്ട ജസ്റ്റിസുമാരായ എ.കെ. സിക്രി, അശോക് ഭൂഷൺ എന്നിവരടങ്ങുന്ന ബെഞ്ച് ഹൈകോടതി ഉത്തരവ് റദ്ദാക്കാനാവില്ലെന്ന് നിരീക്ഷിച്ചു. ഇതുസംബന്ധിച്ച് ആദായനികുതിവകുപ്പ് നൽകിയ വിശദീകരണം അംഗീകരിച്ച കോടതി കമ്പനിയുടെ ഹരജി തള്ളുകയായിരുന്നു. റോബർട്ട് വാദ്ര വകുപ്പ് അധികൃതർക്ക് മുന്നിൽ നേരിെട്ടത്തി വിശദീകരണം നൽകണമെന്ന് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.