Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറഫാൽ: വ്യോമസേനാ...

റഫാൽ: വ്യോമസേനാ ഉദ്യോഗസ്ഥർ ഇപ്പോൾ തന്നെ ഹാജരാകണമെന്ന് സുപ്രിംകോടതി

text_fields
bookmark_border
റഫാൽ: വ്യോമസേനാ ഉദ്യോഗസ്ഥർ ഇപ്പോൾ തന്നെ ഹാജരാകണമെന്ന് സുപ്രിംകോടതി
cancel

ന്യൂ ഡൽഹി: റഫാൽ വിമാന ഇടപാടുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ വാദം കേൾക്കൽ ആരംഭിച്ചു. വ്യോമസേനാ ഉദ്യോഗസ്ഥർ ഇപ്പോൾ തന്നെ സുപ്രിംകോടതിയിൽ ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു. വ്യോമസേനയിൽ നിന്ന് നേരിട്ട് വാദം കേൾക്കണം. റഫാൽ ഇടപാടിൽ ജുഡീഷ്യൽ പരിശോധന ആവശ്യമില്ലെന്നും എ.ജി വാദിച്ചു.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് എസ്.കെ കൗൾ, കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുന്നത്. സീൽ ചെയ്ത കവറുകളിൽ സർക്കാർ സമർപ്പിച്ചിട്ടുള്ള ജെറ്റ് വിമാനത്തിൻെറ വിലനിർണ്ണയ വിശദാംശങ്ങൾ കോടതി പരിശോധിക്കും.

പ്രതിരോധ നിര്‍വ്വഹണ നടപടിക്രമങ്ങളെല്ലാം പൂര്‍ണ്ണമായും അനുസരിച്ചാണ് കരാറെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയിലെത്തിയത്. കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് എം.എല്‍ ശര്‍മ്മ, പ്രശാന്ത്ഭൂഷണ്‍ എന്നിവരാണ് പൊതുതാല്‍പര്യ ഹരജി നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rafale dealmalayalam newssupreme court
News Summary - SC During Rafale Hearing- india news
Next Story