Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജീവ്​ ഗാന്ധി വധം:...

രാജീവ്​ ഗാന്ധി വധം: പ്രതികളെ മോചിപ്പിക്കുന്നതിനെതിരെയുള്ള ഹരജി സുപ്രീംകോടതി തള്ളി

text_fields
bookmark_border
രാജീവ്​ ഗാന്ധി വധം: പ്രതികളെ മോചിപ്പിക്കുന്നതിനെതിരെയുള്ള ഹരജി സുപ്രീംകോടതി തള്ളി
cancel

ന്യൂഡൽഹി: രാജീവ്​ ഗാന്ധി വധക്കേസിലെ ഏഴ്​​ പ്രതികളെ ശിക്ഷാ കാലാവധി പൂർത്തിയാവും മുമ്പ്​ ജയിൽ മോചിതരാക്കാനുള ്ള തമിഴ്​നാട്​ സർക്കാർ തീരുമാനത്തിനെതിരായ ഹരജി സുപ്രീംകോടതി തള്ളി. 1991 മെയ്​ 21ന്​ ശ്രീപെരുമ്പത്തൂരിൽ വെച്ചുണ്ടായ ചാവേർ ആ​ക്രമണത്തിൽ രാജീവ്​ ഗാന്ധിക്കൊപ്പം കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ സമർപ്പിച്ച ഹരജിയാണ്​ തള്ളിയത്​.​

വിഷയത്തിലെ എല്ലാ വശങ്ങളും ഭരണഘടന ബെഞ്ച്​ പരിശോധിച്ചതാണെന്നും ഹരജിയിൽ കഴമ്പി​െല്ലന്നും സുപ്രീംകോടതി വ്യക്തമാക്കി. കഴിഞ്ഞ വർഷം സെപ്​തംബർ ഒമ്പതിനാണ് എ.ജി പേരറിവാളൻ, മുരുകൻ അക ശ്രീഹരൻ, നളിനി ശ്രീഹരൻ, പി.രവിചന്ദ്രൻ, ശാന്തൻ, ജയകുമാർ, റോബർട്ട്​ പയസ്​​​ തുടങ്ങി ഏഴ്​ പ്രതികളെ ഭരണഘടനയിലെ ആർട്ടിക്കിൾ 161 പ്രകാരം ജയിൽ മോചിതരാക്കാൻ തമിഴ്​നാട്​ സർക്കാർ തീരുമാനമെടുത്തത്​.

​തങ്ങളെ വിട്ടയക്കാനുള്ള മന്ത്രിസഭായോഗ തീരുമാനം നടപ്പിലാക്കുന്നത്​ തമിഴ്​നാട്​ ഗവർണർ ബൽവാരിലാൽ പുരോഹിത്​ വൈകിപ്പിക്കുകയാണെന്ന്​ ചൂണ്ടിക്കാട്ടി രാജീവ്​ഗാന്ധി വധക്കേസ്​ പ്രതിയായ നളിനി മ​ദ്രാസ്​ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajiv Gandhi assassinationmalayalam newsTamil Nadu GovtRajiv gandhi killerssupreme court
News Summary - SC endorses Tamil Nadu govt decision to prematurely release Rajiv killers -india news
Next Story