സുബ്രതാ റോയിയുടെ പരോൾ നീട്ടി
text_fieldsന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ സഹാറാ മേധാവി സുബ്രതാ റോയിയുടെ പരോൾ സുപ്രീംകോടതി നീട്ടി. ജൂലൈ അഞ്ചു വരെയാണ് പരോൾ നീട്ടിയിരിക്കുന്നത്. സ്വത്തുക്കൾ വിറ്റ് ഇടപാടുകാർക്ക് പണം തിരിച്ചുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യുമായി നിലനിൽക്കുന്ന കേസ് പരിഗണിച്ച കോടതി റോയിക്ക് പരോൾ നീട്ടി നൽകുകയായിരുന്നു.
ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി മേയ് 18 സുബ്രതാ റോയി സെബി കോടതിയിൽ ഹാജരായിരുന്നില്ല.
സുബ്രതാ റോയിയുടെ സ്ഥാപനങ്ങളിലെ ഡയറക്ടർമാരായ രവിശങ്കർ ദുബെ, അശോക് റോയ് ചൗധരി, വന്ദന ഭാർഗവ എന്നിവർക്കെതിരെയും സെബി കോടതി സാമ്പത്തിക തട്ടിപ്പ് കുറ്റങ്ങൾ ചുമത്തിയിരുന്നു.
നിക്ഷേപകരില്‍നിന്ന് പിരിച്ചെടുത്ത 24,000 കോടി രൂപ മടക്കി നല്‍കാത്തതിനെ തുടര്‍ന്ന് സെബി നല്‍കിയ കേസില്‍ 2014-ലാണ് റോയിയെ ജയിലിലടച്ചത്. പിന്നീട് പരോളിൽ പുറത്തിറങ്ങുകയായിരുന്നു.
ജൂൺ 15 ന് മുമ്പ് 1500 കോടിയും ജൂലായ് 15-ന് മുമ്പായി 552.22 കോടിയും നിക്ഷേപിച്ചുകൊള്ളാമെന്ന് റോയ് നൽകി ഉറപ്പിലാണ് സുപ്രീംകോടതി ജൂൺ 19 വരെ പരോൾ നീട്ടി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.