Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസജ്ജൻ കുമാറി​െൻറ ജാമ്യ...

സജ്ജൻ കുമാറി​െൻറ ജാമ്യ ഹരജി; സുപ്രീംകോടതി ജഡ്​ജി പിൻമാറി

text_fields
bookmark_border
Sajjan kumar
cancel

ന്യൂഡൽഹി: സിഖ്​ വിരുദ്ധ കലാപത്തിലെ കുറ്റവാളി സജ്ജൻ കുമാറി​​​​െൻറ ജാമ്യ ഹരജിയിൽ വാദം കേൾക്കുന്നതിൽ നിന്ന്​ സ ുപ്രീംകോടതി ജഡ്​ജി സഞ്​ജീവ്​ ഖന്ന പിൻമാറി. വിശദമായ വാദം കേൾക്കലിനായി ഹരജി മറ്റൊരു ബെഞ്ചിലേക്ക്​ മാറ്റും.

മൂന്ന്​ തവണ എം.പി ആയി സേവനമനുഷ്​ഠിച്ച സജ്ജൻ കുമാർ കഴിഞ്ഞ മാസമാണ്​ തന്നെ കുറ്റവാളിയാക്കിയതിനെ ചോദ്യം ചെയ്​തുകൊണ്ട്​ സുപ്രീംകോടതിയെ സമീപിച്ചത്​. ഇക്കാര്യത്തിൽ പ്രതികരണം തേടി സുപ്രീംകോടതി സി.ബി.​െഎക്ക്​ നോട്ടീസയച്ചിരുന്നു.

സിഖ്​ വിരുദ്ധ കലാപത്തി​​​​െൻറ ഭാഗമായി 1984 നവംബർ ഒന്നിന്​ രാജ്​ നഗറിലെ ഒരു കുടുംബത്തിലെ അഞ്ച്​ അംഗങ്ങ​െള കൊല ചെയ്യുകയും ഡൽഹിയിലെ സിഖ്​ ആരാധനാലയമായ ഗുരുദ്വാര അഗ്​നിക്കിരയാക്കുകയും ചെയ്​ത കേസിൽ സജ്ജൻ കുമാർ കുറ്റവാളിയാണെന്ന് കഴിഞ്ഞ വർഷം ഡിസംബർ 17ന്​​ ഡൽഹി ഹൈകോടതി കണ്ടെത്തിയിരുന്നു. തുടർന്ന്​ സജ്ജൻ കുമാറിനെ ജീവപര്യന്തം തടവിന്​ ശിക്ഷിച്ചിരുന്നു.

കഴിഞ്ഞ വർഷം ഡിസംബർ 31ന്​ ഡ​ൽ​ഹി ക​ക്ക​ർ​ടൂ​മ കോ​ട​തി​യി​ലെ​ത്തി​യാ​ണ്​ സജ്ജൻ കുമാർ കീ​ഴ​ട​ങ്ങി​യ​ത്. 34 വ​ർ​ഷ​ത്തി​നു​ ശേ​ഷ​മാ​ണ് കേസിൽ​ ഇ​ര​ക​ൾ​ക്ക്​ നീ​തി ല​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sajjan kumarmalayalam newsbail applicationSC judge
News Summary - SC Judge himself recuses from hearing sajjan kumar bail application -india news
Next Story