സുപ്രിംകോടതി ഭരണം കുത്തഴിഞ്ഞു; ചീഫ് ജസ്റ്റിസിനെതിരെ നാലു ജഡ്ജിമാർ
text_fieldsന്യൂഡൽഹി: നീതിപീഠത്തെക്കുറിച്ച് ഗുരുതര ചോദ്യങ്ങൾ ഉയർത്തി സുപ്രീംകോടതിയിൽ മുതിർന്ന ജഡ്ജിമാരുടെ കലാപം. രാജ്യം മുെമ്പാരിക്കലും കാണാത്ത അസാധാരണ നീക്കത്തിൽ, ചീഫ് ജസ്റ്റിസിനെതിരെ മുതിർന്ന നാലു ജഡ്ജിമാർ പരസ്യമായി രംഗത്തിറങ്ങി. ജസ്റ്റിസുമാരായ ജെ. ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ലോകുർ, കുര്യൻ ജോസഫ് എന്നിവരാണ് കോടതി വിട്ടിറങ്ങി വാർത്തസമ്മേളനം നടത്തിയത്. വലിയൊരു പൊട്ടിത്തെറിയുെട നടുക്കത്തിലാണ് സുപ്രീംകോടതിയും നിയമലോകവും.
ഏതാനും മാസമായി സുപ്രീംകോടതിയുടെ ഭരണനടത്തിപ്പ് ശരിയായ രീതിയിലല്ലെന്നും അക്കാര്യം ജനങ്ങളെ അറിയിക്കേണ്ട ഉത്തരവാദിത്തം തങ്ങൾക്കുണ്ടെന്നും പറഞ്ഞാണ് ജഡ്ജിമാർ തുടങ്ങിയത്. ഏതൊക്കെ ജഡ്ജിമാർ കേസ് പരിഗണിക്കണമെന്ന് നിശ്ചയിക്കാനുള്ള അധികാരം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ദുരുപയോഗിക്കുന്നതായും കേസ് കേൾക്കേണ്ട ജഡ്ജിമാരെ പക്ഷപാതപരമായി ചീഫ് ജസ്റ്റിസ് നിശ്ചയിക്കുന്നുവെന്നും അവർ കുറ്റപ്പെടുത്തി. കോടതി നടപടി നിർത്തിവെച്ച് ഉച്ചക്ക് 12.30ഒാടെ ജസ്റ്റിസ് ചെലമേശ്വറിെൻറ ഒൗദ്യോഗിക വസതിയിലാണ് ഇവർ സംയുക്ത വാർത്തസമ്മേളനം നടത്തിയത്. ഏതാനും മാസം മുമ്പ് ചീഫ് ജസ്റ്റിസിനു നാലുപേരും ചേർന്ന് നൽകിയ ഏഴു പേജ് പരാതിയുടെ പകർപ്പും പുറത്തുവിട്ടു.
നിവൃത്തിെകട്ടാണ് ഇത്തരമൊരു നടപടിക്ക് മുതിർന്നതെന്ന് ജസ്റ്റിസ് ചെലമേശ്വർ വിശദീകരിച്ചു. ജനാധിപത്യം കാത്തുസൂക്ഷിക്കണമെങ്കിൽ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയെ പരിരക്ഷിക്കാൻ അടിയന്തര നടപടി കൂടിയേ തീരൂ. അക്കാര്യം ജനങ്ങളോട് തുറന്നുപറയേണ്ടിവന്നിരിക്കുന്നു. തെറ്റായ രീതികൾക്കെതിരെ ചീഫ് ജസ്റ്റിസിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിൽ തങ്ങൾ പരാജയപ്പെട്ടു. നേരേത്ത അദ്ദേഹത്തിനു കത്തു നൽകിയിട്ടും പ്രയോജനമുണ്ടാകാത്തതുകൊണ്ടാണ് മാധ്യമങ്ങളെ കാണാൻ തീരുമാനിച്ചത്. സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിെൻറ വിചാരണ നടത്തിവന്ന മുംബൈ പ്രത്യേകകോടതി ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹ മരണത്തെക്കുറിച്ച് വിശദാന്വേഷണം ആവശ്യപ്പെടുന്ന ഹരജി മുതിർന്ന ജഡ്ജിമാർ ഉൾപ്പെട്ട ബെഞ്ചിനെ ഏൽപിക്കുന്നതിനു പകരം ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള 10ാം നമ്പർ കോടതിക്ക് ചീഫ് ജസ്റ്റിസ് കൈമാറിയതാണ് ഏറ്റവും ഒടുവിലത്തെ പ്രകോപനമെന്ന സൂചന ജസ്റ്റിസ് ഗൊഗോയ് നൽകി. ഇൗ കേസ് കേൾക്കേണ്ട ബെഞ്ച് ഏതെന്ന് ചീഫ് ജസ്റ്റിസ് നിശ്ചയിച്ചതിനു പിന്നാലെയായിരുന്നു സംഭവവികാസങ്ങൾ. കേസ് പരിഗണിക്കുന്ന ബെഞ്ചിനെ തീരുമാനിക്കുന്നതിൽ സർക്കാർ ഇടപെടലുകളും പിന്നാമ്പുറ നീക്കങ്ങളുമുണ്ടെന്ന ആരോപണം ഇതോടെ ശക്തമായി. എന്നാൽ, നീതിപൂർവകമായാണ് പ്രവർത്തിക്കുന്നതെന്ന് ചീഫ് ജസ്റ്റിസിനോട് അടുത്ത വൃത്തങ്ങൾ വിശദീകരിക്കുന്നു.
നാലു ജഡ്ജിമാർ കോടതി നടപടി നിർത്തിവെച്ചെങ്കിലും മറ്റു ബെഞ്ചുകൾ സാധാരണ നിലയിൽ നടന്നു. പരമോന്നത നീതിപീഠത്തിലുണ്ടായ ലഹള ജഡ്ജിമാരുടെ ആഭ്യന്തര കാര്യമാണ്, ഇടപെടുന്നതിന് പരിമിതിയുണ്ട്, പരസ്പരം പറഞ്ഞുതീർക്കെട്ടയെന്ന നിലപാടിലാണ് സർക്കാർ. നിയമവൃത്തങ്ങളിൽനിന്ന് സമ്മിശ്ര പ്രതികരണം ഉയരുന്നുണ്ട്. ചീഫ് ജസ്റ്റിസിെൻറ നടപടിയിൽ അവിശ്വാസം രേഖപ്പെടുത്തി മുതിർന്ന ജഡ്ജിമാർ രംഗത്തുവന്നിരിക്കെ, പ്രത്യേക അേന്വഷണവും തിരുത്തൽ നടപടികളും അനിവാര്യമായിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുകയാണ് രാഷ്ട്രീയ, സാമൂഹിക ലോകം.
അവർ പറഞ്ഞത്
ഞങ്ങൾ നിശ്ശബ്ദരായിരുന്നുവെന്ന് നാളെ പറയരുത്
ഞങ്ങൾ നാലുപേരും ആത്മാവിനെ വിറ്റഴിച്ചെന്ന് 20 വർഷങ്ങൾക്കുശേഷം ആരും പറയാൻ ഇടവരരുത്. ഞങ്ങൾ നിശ്ശബ്ദരായിരുന്നുവെന്നും ഭരണഘടനയനുസരിച്ചുള്ള ശരി ചെയ്തില്ലെന്നും നാളെ പറയരുത്.ബോധ്യപ്പെടുത്താൻ ശ്രമിച്ചു, നടന്നില്ല
ഏതാനും മാസം മുമ്പ് ഞങ്ങൾ ചീഫ് ജസ്റ്റിസിന് കത്ത് നൽകിയിരുന്നു. ചിലതൊക്കെ ചെയ്തു. വേറെ കുറെ ചോദ്യങ്ങൾ കൂടി ഉയർത്തുന്ന വിധമായിരുന്നു അത്. ഇന്നലെ രാവിലെ വീണ്ടും കണ്ട് കാര്യങ്ങൾ ഒന്നുകൂടി ബോധ്യപ്പെടുത്താൻ ശ്രമിച്ചു. നടന്നില്ല. അതുകൊണ്ട് വിഷയം രാജ്യത്തിനും ജനങ്ങൾക്കും മുന്നിൽ വെക്കുകയാണ്. സുപ്രീംകോടതി നടപടി വ്യവസ്ഥാപിതമായ രീതിയിൽ മുന്നോട്ടുപോകണം. അതിനു വിരുദ്ധമായി പലതും നടന്നു. അത് തിരുത്തപ്പെടണം. അതിനൊരു മുന്നറിയിപ്പാണ് ഉദ്ദേശിക്കുന്നത്. അത് എന്തെല്ലാമെന്ന് വിശദീകരിച്ച് രാഷ്ട്രീയം കളിക്കാനില്ല. കേസുകൾ ഏതു ബെഞ്ച് പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് നിശ്ചയിക്കുന്നതിൽ പ്രശ്നങ്ങളുണ്ട്.ജനാധിപത്യം തകരും
അസാധാരണ സംഭവമാണിതെന്ന് അറിയാം. സ്വതന്ത്രവും നിഷ്പക്ഷവുമായ നീതിപീഠം ജനാധിപത്യത്തിെൻറ നിലനിൽപിന് അനിവാര്യമാണ്. പരിഹാര നടപടികൾക്ക് ചീഫ് ജസ്റ്റിസിനെ പ്രേരിപ്പിച്ചതാണ്. പക്ഷേ, നിർഭാഗ്യകരമെന്നു പറയെട്ട, ഞങ്ങൾ പരാജയപ്പെട്ടു. സുപ്രീംകോടതിയുടെ അന്തസ്സ് കാത്തുസൂക്ഷിച്ചില്ലെങ്കിൽ ജനാധിപത്യം നിലനിൽക്കില്ല.കേസുകൾ ചീഫ് ജസ്റ്റിസ് ഇഷ്ടമുള്ള ബെഞ്ചിന് കൈമാറുന്നു
പറയുന്നതിൽ വിഷമമുണ്ട്. ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കാവുന്ന കേസുകൾ ചീഫ് ജസ്റ്റിസ് യുക്തിരഹിതമായി തനിക്ക് ഇഷ്ടമുള്ള ബെഞ്ചിന് കൈമാറുന്നു. ഇതിനെതിരെ കരുതൽ വേണം. കേസ് ആരെ ഏൽപിക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം ചീഫ് ജസ്റ്റിസിനാണ്. അതിനർഥം സഹപ്രവർത്തകരായ ജഡ്ജിമാരുടെ അധിപനാണ് അദ്ദേഹമെന്നല്ല. ജഡ്ജിമാരെ നിയമിക്കുന്നതിന് ശിപാർശ നൽകുന്നത് ചീഫ് ജസ്റ്റിസും മുതിർന്ന നാലു ജഡ്ജിമാരും ഉൾപ്പെട്ട കൊളീജിയമാണ്. ജഡ്ജി നിയമന നടപടികളുടെ കാര്യത്തിലും നടപടിക്രമം തൃപ്തികരമല്ല.
#WATCH: Supreme Court Judge J.Chelameswar says, 'All 4 of us are convinced that unless this institution (Supreme Court) is preserved & it maintains its equanimity, democracy will survive in this country, or any country. pic.twitter.com/FBYSeLClH6
— ANI (@ANI) January 12, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.