രാഹുൽ ഗാന്ധിയുടെ വിദേശ പൗരത്വം: കേസ് സുപ്രീംകോടതി തള്ളി
text_fieldsന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക ്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. രാഹുലിെൻറ പേര് വോട ്ടർ പട്ടികയിൽ നിന്ന് നീക്കണമെന്ന ആവശ്യംകൂടി ഉൾപ്പെടുന്ന ഹരജിയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് തള്ളിയത്. രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന ബി.ജെ.പി നേതാവ് സുബ്രമണ്യം സ്വാമിയുടെ പരാതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീർപ്പാക്കുന്നതുവരെ മത്സരിക്കുന്നത് തടയണമെന്നായിരുന്നു ആവശ്യം.
ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് ചില കടലാസുകളിലുണ്ടെന്ന് കരുതി രാഹുൽ ബ്രിട്ടീഷ് പൗരനാകുമോ എന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ഹരജിക്കാരോട് ചോദിച്ചു.
ബ്രിട്ടീഷ് പൗരനാണെന്ന് ഒരു കമ്പനി പറയുന്നതുകൊണ്ടു മാത്രം അദ്ദേഹത്തിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്നതിന് അർഥമില്ലെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു. ഇതോടെ, അദ്ദേഹം പ്രധാനമന്ത്രിയാകാൻ ആഗ്രഹിക്കുന്നുെണ്ടന്ന് അഭിഭാഷകൻ. എന്നാൽ, രാജ്യത്തെ 123 കോടി ജനങ്ങൾ പ്രധാനമന്ത്രിയാകണമെന്നു പറഞ്ഞാൽ താങ്കളും പ്രധാനമന്ത്രിയാകില്ലേ എന്നും ചീഫ് ജസ്റ്റിസ് തിരിച്ചുചോദിച്ചു. ഇത്തരം ആഗ്രഹങ്ങൾ ആരോഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇൗ ഹരജിയുമായി വരാൻ 2019 വരെ കാത്തിരുന്നത് എന്തുകൊണ്ടാണെന്ന് ജസ്റ്റിസ് ദീപക് ഗുപ്ത ചോദിച്ചു.
ഇംഗ്ലണ്ടിലെയും വെയിൽസിലെയും കമ്പനി രജിസ്ട്രാർക്ക് സമർപ്പിച്ച ബാക്കോപ്സ് ലിമിറ്റഡ് കമ്പനിയുടെ രേഖകൾ പ്രകാരം രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്നായിരുന്നു ഹരജിക്കാരുടെ വാദം. കമ്പനിയുടെ പ്രമോട്ടർമാരിൽ ഒരാളായിരുന്നു രാഹുലെന്നും ഇവർ ആരോപിച്ചിരുന്നു.
രാഹുൽ ഗാന്ധിയുടെ ബ്രിട്ടീഷ് പൗരത്വത്തിൽ സി.ബി.െഎ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി 2015 നവംബർ 30ന് സുപ്രീംകോടതി തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.