Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്ത്​ കലാപം:...

ഗുജറാത്ത്​ കലാപം: നരോദ ​ഗാം കേസിൽ നാലു മാസത്തിനകം  വിചാരണ പൂർത്തിയാക്കണമെന്ന്​ സുപ്രീംകോടതി 

text_fields
bookmark_border
supreme court
cancel
ന്യൂ​ഡ​ൽ​ഹി: 2002ലെ ​ഗു​ജ​റാ​ത്ത്​ ക​ലാ​പ​ത്തി​നി​ടെ ന​രോ​ദ ഗാ​മി​ൽ 11 പേ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ നാ​ലു മാ​സ​ത്തി​ന​കം വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന്​ സു​പ്രീം​കോ​ട​തി. ര​ണ്ടു മാ​സ​ത്തി​ന​കം വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കി അ​ടു​ത്ത ര​ണ്ടു മാ​സം​കൊ​ണ്ട്​ വി​ധി പ​റ​യ​ണ​മെ​ന്ന്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ജെ.​എ​സ്. ഖെ​ഹാ​ർ, ജ​സ്​​റ്റി​സു​മാ​രാ​യ എ.​എം. ഖാ​ൻ​വി​ൽ​ക​ർ, ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്​ എ​ന്നി​വ​ര​ട​ങ്ങി​യ സു​പ്രീം​കോ​ട​തി ബെ​ഞ്ച്, കേ​സ്​ ​അ​ന്വേ​ഷി​ക്കു​ന്ന ഗു​ജ​റാ​ത്തി​ലെ പ്ര​ത്യേ​ക കോ​ട​തി​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വം ന​ട​ന്ന് 15 വ​ർ​ഷം പൂ​ർ​ത്തി​യാ​യ കേ​സി​ൽ എ​ല്ലാ ദി​വ​സ​വും മൊ​ഴി​യെ​ടു​ക്ക​ൽ തു​ട​ര​ണ​മെ​ന്നും പ​ര​മാ​വ​ധി വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. 
കേ​സി​ൽ ഇ​പ്പോ​ഴും വി​ചാ​ര​ണ പു​രോ​ഗ​മി​ക്കു​ക​​യാ​ണെ​ന്ന്​ നേ​ര​ത്തെ പ്ര​ത്യേ​ക കോ​ട​തി സു​പ്രീം​കോ​ട​തിയെ അ​റി​യി​ച്ചി​രു​ന്നു. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​ന്വേ​ഷി​ക്കു​ന്ന ഗു​ജ​റാ​ത്ത്​ ക​ലാ​പ​ത്തി​ലെ ഒ​മ്പ​തു കേ​സു​ക​ളി​ൽ ര​ണ്ടെ​ണ്ണം ഇ​പ്പോ​ഴും പ്ര​ത്യേ​ക കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ഒ​രു കേ​സി​ൽ 60 പേ​രെ വി​ചാ​ര​ണ ചെ​യ്​​ത​തി​ൽ 24 പേ​ർ കു​റ്റ​ക്കാ​രാ​ണെ​ന്ന്​ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​വ​ശേ​ഷി​ച്ച 36 പേ​രെ കു​റ്റ​മു​ക്​​ത​രാ​ക്കി. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ എ​ല്ലാ കേ​സു​ക​ളും അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ പൂ​ർ​ത്തി​യാ​ക്കാ​ൻ നി​ർ​ദേ​ശം. ഗോ​ധ്ര ട്രെ​യി​ൻ ക​ത്തി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ന​ട​ത്തി​യ ഹ​ർ​ത്താ​ലി​നി​ടെ​യാ​ണ്​ ന​രോ​ദ ഗാ​മി​ൽ ന്യൂ​ന​പ​ക്ഷാം​ഗ​ങ്ങ​ളാ​യ 11 പേ​ർ കൊ​ല​ചെ​യ്യ​പ്പെ​ട്ട​ത്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scgujarath riotNaroda Gam Case
News Summary - SC on Naroda Gam Case Gujarath Riot-India News
Next Story