സി.ബി.െഎ ഡയറക്ടർ നാഗേശ്വർ റാവുവിന് സുപ്രീംകോടതി നോട്ടീസ്
text_fieldsന്യൂഡൽഹി: സി.ബി.െഎ ഇടക്കാല ഡയറക്ടർ എം.നാഗേശ്വര റാവുവിന് സുപ്രീംകോടതി നോട്ടീസ്. തന്നെ പോർട്ട് ബ്ലയറിലേക്ക് സ്ഥലം മാറ്റിയതിെനതിരെ ഡി.എസ്.പി എ.കെ.ബസ്സി സുപ്രീംകോടതിയിൽ നൽകിയ ഹരിജയിലാണ് നടപടി.
അലോക് വർമയെ സി.ബി.െഎ ഡയറക്ടർ സ്ഥാനത്തു നിന്ന് നീക്കി പകരം ചുമതല നാഗേശവർ റാവുവിന് നൽകിയതിനു പിറകെയാണ് ബസ്സിക്ക് ആൻഡമാൻ നികോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലയറിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്. അർധരാത്രി സി.ബി.െഎ ഡയറക്ടറെ മാറ്റി കേന്ദ്ര സർക്കാർ നാഗേശവർ റാവുവിനെ നിയമിച്ച ഉടൻ അദ്ദേഹം സ്വീകരിച്ച ആദ്യ നടപടിയായിരുന്നു അലോക് വർമ നിയമിച്ച ജീവനക്കാരുടെ സ്ഥലം മാറ്റം.
ജനുവരി ഒമ്പതിന് സുപ്രീംകോടതി ഡയറക്ടർ സ്ഥാനത്തേക്ക് വർമയെ തിരിച്ച് അവരോധിച്ചതോടെ സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കി. എന്നാൽ ജനുവരി 11ന് വർമയെ സി.ബി.െഎയിൽ നിന്ന് സ്ഥലം മാറ്റി ഫയർസർവീസ് ഡയറക്ടർ ജനറലായി നിയമിച്ചു. പകരം നാഗേശ്വർ റാവുവിന് തന്നെ ചുമതല നൽകി. അതോടെ ബസ്സിെയ വീണ്ടും പോർട്ട് ബ്ലയറിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.
സ്ഥലം മാറ്റത്തിനെതിരെ ജനുവരി 21നാണ് ബസ്സി സുപ്രീംകോടതിയെ സമീപിച്ചത്. അസ്താനക്കെതിരായ കേസ് അന്വേഷിക്കുന്നതിനാൽ തനിക്കെതിരായി വ്യാജ ക്രിമിനൽ കേസുകളും വകുപ്പുതല നടപടികളും സ്വീകരിക്കുന്നതിെൻറ ആദ്യപടിയാണ് സ്ഥലംമാറ്റമെന്ന് കരുതുന്നതായി ബസ്സി ഹരജിയിൽ ആരോപിക്കുന്നു. സ്ഥലംമാറ്റം ഗൂഢാലോചനയുടെ ഭാഗമാണെന്നും അസ്താനക്കെതിരായ അന്വേഷണത്തെ സ്വാധീനിക്കുന്നതിനു വേണ്ടിയാണെന്നും ബസ്സി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.