Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപശ്​ചിമബംഗാൾ...

പശ്​ചിമബംഗാൾ ​പഞ്ചായത്ത്​ തെര​ഞ്ഞെടുപ്പിൽ തിരിമറി നടന്നുവെന്ന്​ സുപ്രീംകോടതി

text_fields
bookmark_border
mamata
cancel

ന്യൂഡൽഹി: പശ്​ചിമബംഗാൾ പഞ്ചായത്ത്​ തെരഞ്ഞെടുപ്പിൽ തിരിമറി നടന്നുവെന്ന്​ സുപ്രീംകോടതി. ആയിരക്കണക്കിന്​ വാർഡുകളിൽ തെരഞ്ഞെടുപ്പ്​ നടക്കാത്തത്​ ഞെട്ടലുണ്ടാക്കുന്നുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. കുറച്ച്​ സീറ്റുകളിൽ തെര​െഞ്ഞടുപ്പ്​ നടക്കാത്തത്​ മനസിലാക്കാം. എന്നാൽ, ആയിരക്കണക്കിന്​ സീറ്റുകളിലാണ്​ ഇപ്പോൾ ഇത്​ സംഭവിച്ചിരിക്കുന്നതെന്ന്​ ചീഫ്​ ജസിറ്റസ്​ ദീപക്​ മിശ്ര പറഞ്ഞു.

പശ്​ചിമബംഗാളിലെ 34 ശതമാനം ഗ്രാമപഞ്ചായത്ത്​ വാർഡുകളിലും തൃണമുലിന്​ എതിരാളികളുണ്ടായിരുന്നില്ലെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷൻ പുറത്തിറക്കിയ കണക്കുകൾ വ്യക്​തമാക്കുന്നു. വാർഡുകളിലും പഞ്ചായത്ത്​ സമിതികളുലും ജില്ലാ പരിഷതിലും മമത ബാനർജിയുടെ നേതൃത്വത്തിലുള്ള എതിരില്ലാതെ വിജയിച്ചിരുന്നു. ബിർബുഹും, ബാൻകുര, മുർഷിദാബാദ്​, സൗത്ത്​ 24 പർഗാന തുടങ്ങിയ ജില്ലകളിലെല്ലാം തൃണമൂലിന്​ എതിരാളികൾ ഉണ്ടായിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TMCmamatha banarjeemalayalam newsWestbengal
News Summary - SC observes malpractice in West Bengal Panchayat polls, says thousands seats going uncontested is ‘shocking’-India news
Next Story