സ്വകാര്യ ഹജ്ജ് ക്വോട്ട നിഷേധം: കേന്ദ്രത്തിന് 40 ലക്ഷം പിഴ
text_fieldsന്യൂഡൽഹി: സ്വകാര്യ ഹജ്ജ് സീറ്റ് വിതരണത്തിൽ അനീതി കാണിച്ച് എട്ടു സ്വകാര്യ ടൂർ ഒാപറേറ്റർമാർക്ക് അന്യായമായി ക്വോട്ട നൽകാതിരുന്നതിന് കേന്ദ്ര സർക്കാറിന് സുപ്രീംകോടതി 40 ലക്ഷം രൂപ പിഴയിട്ടു. േക്വാട്ട നിഷേധിക്കപ്പെട്ട ആന്ധ്രപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ എട്ട് ടൂർ ഒാപറേറ്റർമാർക്ക് അഞ്ചു ലക്ഷം വീതം നഷ്ടപരിഹാരമായി നൽകാനാണ് ജസ്റ്റിസുമാരായ ജെ. ചെലമേശ്വർ, സഞ്ജയ് കിഷൻ കൗൾ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ചിെൻറ വിധി.
ഉംറ തീർഥാടനത്തിന് തുടർച്ചയായി ആളുകളെ കൊണ്ടുപോകുന്നവരെന്ന നിലയിൽ 2015ൽ ഇവർ സ്വകാര്യക്വോട്ടക്ക് അപേക്ഷ നൽകാനുള്ള യോഗ്യത നേടിയിരുന്നു. എന്നാൽ, 2015ൽ നടന്ന നറുക്കെടുപ്പിൽ ഇൗ എട്ടു ഒാപറേറ്റർമാർക്കും ക്വോട്ട ലഭിച്ചില്ല. അതിനാൽ, സുപ്രീംകോടതി നേരത്തേ അംഗീകരിച്ച കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നയമനുസരിച്ച് 2016ൽ ഇവർക്ക് നിർബന്ധമായും നൽകേണ്ടതായിരുന്നു.
എന്നാൽ, സാേങ്കതികമായ തടസ്സവാദമുന്നയിച്ച് 2016ലെ ഹജ്ജ് ക്വോട്ടക്കായി ഇവർ സമർപ്പിച്ച അപേക്ഷകൾ കേന്ദ്ര ഹജ്ജ് കമ്മിറ്റി തള്ളി. തുടർന്ന് അഡ്വ. സയ്യിദ് മർസൂഖ് ബാഫഖി മുഖേന ഇവർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
അന്ന് കൊടുത്ത ഹരജിയാണ് രണ്ടു വർഷം കഴിഞ്ഞ് സുപ്രീംകോടതി തീർപ്പാക്കിയത്. ഇവരുടെ അപേക്ഷ നിരസിച്ച നടപടി തെറ്റാെണന്നും അതിന് മതിയായ നഷ്ടപരിഹാരം നൽകണമെന്നും ജസ്റ്റിസ് ജെ. ചെലമേശ്വർ അധ്യക്ഷനായ ബെഞ്ച് വിധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.