സിദ്ദുവിനെതിരായ വാഹനാപകടക്കേസ് പുനഃപരിശോധിക്കാനൊരുങ്ങി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദു പ്രതിയായ വാഹനാപകടക്കേസിലെ വിധി പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി. നോട്ടീസിന് രണ്ടാഴ്ച്ക്കുള്ളിൽ സിദ്ദു മറുപടി നൽകണമെന്നും കെ.എം ഖാൻവിൽക്കർ, എസ്.കെ കൗൾ എന്നിവരുൾപ്പെട്ട ബെഞ്ച് അറിയിച്ചു. 1988ലെ റോഡപകടത്തിൽ ഗുർനാം സിങ് എന്നയാൾ കൊല്ലപ്പെട്ട കേസിൽ സിദ്ദുവിനെ കുറ്റവിമുക്തനാക്കി 2018ൽ വന്ന വിധിയാണ് കോടതി പുനഃപരിശോധിക്കുക.
1988ൽ പട്യാലയിൽ ഷേരൻവാല ഗേറ്റ് ക്രോസിങ്ങിന് സമീപമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നവ്ജ്യോത് സിങ് സിദ്ദുവും സുഹൃത്ത് രൂപീന്ദർ സിങ് സന്ധുവുമാണ് കേസിൽ പ്രതി ചേർക്കപ്പെട്ടത്. ഇരുവരെയും കൊലപാതക കുറ്റത്തിന് ആദ്യം വിചാരണ ചെയ്തെങ്കിലും പിന്നീട് കുറ്റവിമുക്തരാക്കുകയായിരുന്നു. എന്നാൽ, വിഷയം വീണ്ടും പരിഗണിച്ച പഞ്ചാബ്-ഹരിയാന കോടതി ഈ വിധി റദ്ദാക്കുകയും കൊലപാതകത്തിന് തുല്യമല്ലാത്ത മനഃപൂർവമായ നരഹത്യക്ക് ഇരുവരെയും പ്രതി ചേർക്കുകയും മൂന്ന് വർഷം കഠിന തടവിന് ശിക്ഷിക്കുകയും ചെയ്തു.
2018 മേയ് 15ന് കേസ് പരിഗണിച്ച സുപ്രീംകോടതി ഇരുവരെയും കുറ്റവിമുക്തരാക്കി വിധിയെഴുതുകയും ആയിരം രൂപ പിഴ ചുമത്തുകയും ചെയ്തു. ഈ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ഗുർനാം സിങ്ങിന്‍റെ കുടുംബം നൽകിയ ഹരജിയിലാണ് പുതിയ നടപടി.
പ്രതികൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് ഗുർനാം സിങ്ങിന്‍റെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ സിദ്ധാർഥ് ലൂത്ര ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.