കാർത്തി ചിദംബരത്തിന് ഇംഗ്ലണ്ടിലേക്ക് പോവാൻ സുപ്രീം കോടതി അനുമതി
text_fieldsകോൺഗ്രസ് നേതാവ് പി. ചിദംബരത്തിെൻറ മകൻ കാർത്തി ചിദംബരത്തിന് ഇംഗ്ലണ്ട് സന്ദർശനത്തിന് സുപ്രീംകോടതിയുടെ അനുമതി. കേംബ്രിഡ്ജ് സർവകലാശാലയിലേക്കുള്ള കാർത്തിയുടെ മകളുടെ പ്രവേശനത്തിന് ഡിസംബർ ഒന്നു മുതൽ 10 വരെയുള്ള ദിവസങ്ങളിൽ ഇംഗ്ലണ്ടിൽ പോവാനുള്ള അനുമതിയാണ് നൽകിയത്. നിശ്ചയിച്ച സമയപരിധി പാലിക്കുമെന്നും അതിനുള്ളിൽ ഇന്ത്യയിലേക്ക് മടങ്ങുമെന്നും രേഖാമൂലം മൂന്നു ദിവസത്തിനകം കോടതിക്ക് ഉറപ്പുനൽകാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഢ്, എ.എം. ഖാൻവിൽകർ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
വിദേശത്തുപോവാനുള്ള അനുമതി തേടി കാർത്തി നൽകിയ അപേക്ഷക്ക് അന്വേഷണ ഏജൻസിയായ സി.ബി.െഎയുടെ മറുപടി അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ സമർപ്പിച്ചു. പി. ചിദംബരം കേന്ദ്ര ധനമന്ത്രിയായിരുന്ന സമയത്ത് വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന ബോർഡുമായി ബന്ധപ്പെട്ടുയർന്ന സാമ്പത്തിക ആരോപണത്തിൽ മേയ് 15ന് സി.ബി.െഎ കാർത്തിക്കെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.