നോട്ട് പിൻവലിക്കൽ: കേന്ദ്രസർക്കാർ സമീപനത്തിനെതിരെ സുപ്രീംകോടതി
text_fieldsന്യൂഡൽഹി: നോട്ട് അസാധു പ്രഖ്യാപന സമയത്ത് പ്രധാനമന്ത്രി വ്യക്തമാക്കിയതുപോലെ ഡിസംബർ 30നകം മാറ്റാൻ കഴിയാത്തവർക്ക് പ്രത്യേക സംവിധാനമൊരുക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്രസർക്കാറിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. എൻ.ആർ.െഎ അക്കൗണ്ട് ഉടമകൾക്ക് നൽകിയ സൗകര്യം രാജ്യത്തെ പ്രയാസപ്പെടുന്ന സാധാരണക്കാർക്ക് നിഷേധിക്കുന്നത് സംബന്ധിച്ച് സർക്കാർ അടുത്തമാസം 11നകം സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ, ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എസ്.കെ. കൗൾ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
‘‘നിശ്ചിത കാലാവധിയായ ഡിസംബർ 30 കഴിഞ്ഞശേഷവും വ്യക്തമായ കാരണങ്ങളാൽ നോട്ട് മാറ്റാൻ കഴിയാത്തവർക്കായി ഇൗ വർഷം മാർച്ച് 31വരെ സംവിധാനമൊരുക്കുമെന്ന് നോട്ട് അസാധു പ്രഖ്യാപന പ്രസംഗത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കിയതാണ്. എന്നാൽ, സർക്കാർ വാക്കുപാലിച്ചില്ല. അതിനുള്ള കാരണം വ്യക്തമാക്കണം’’ ^ബെഞ്ച് ആവശ്യപ്പെട്ടു. യഥാർഥത്തിൽ ഇങ്ങനെയൊരു സൗകര്യമൊരുക്കാൻ ഉദ്ദേശിച്ചിരുന്നോ എന്ന് സർക്കാർ വ്യക്തമാക്കണമെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
അസാധുവാക്കപ്പെട്ട നോട്ടുകൾ മാർച്ച് 31 വരെ എന്തുകൊണ്ട് സ്വീകരിക്കപ്പെടുന്നില്ല എന്ന കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഇൗമാസം ആറിന് സുപ്രീംകോടതി കേന്ദ്രസർക്കാറിന് നോട്ടീസയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട മറ്റൊരു ഹരജിയിൽ ഇൗമാസം 10നും സുപ്രീംകോടതി സർക്കാറിന് നോട്ടീസയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.