Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിദ്വേഷ പ്രസംഗം...

വിദ്വേഷ പ്രസംഗം തടയുന്നതിൽ പരാജയപ്പെട്ടു; ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് സർക്കാറുകൾക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം

text_fields
bookmark_border
Supreme Court
cancel
camera_alt

സുപ്രീം കോടതി

Listen to this Article

ന്യൂഡൽഹി: വി​ദ്വേഷ പ്രസംഗം തടയുകയാണ്​ വേണ്ടതെന്നും നടന്നുകഴിഞ്ഞ്​ അന്വേഷണം നടത്തുകയല്ല ചെയ്യേണ്ടതെന്നും സുപ്രീംകോടതി ഹിമാചൽ പ്രദേശ്​ സർക്കാറിനെ ഓർമിപ്പിച്ചു. ഇന്ന്​ റൂർക്കിയിൽ നടക്കാനിരിക്കുന്ന 'ധരം സൻസദി'ൽ വിദ്വേഷ പ്രസംഗങ്ങൾ തടഞ്ഞില്ലെങ്കിൽ ചീഫ്​ സെക്രട്ടറി ഉത്തരവാദിയായിരിക്കുമെന്നും അദ്ദേഹത്തെ സുപ്രീംകോടതിയിലേക്ക്​ വിളിപ്പിക്കുമെന്നും ജസ്റ്റിസ്​ എ.എം ഖൻവിൽകർ അധ്യക്ഷനായ ബെഞ്ച്​ മുന്നറിയിപ്പ്​ നൽകി. വിദ്വേഷ പ്രസംഗം തടയുന്നതിനും സംഭവിച്ചാൽ നേരിടുന്നതിനും സുപ്രീംകോടതി പുറപ്പെടുവിച്ച മാർഗ നിർദേശങ്ങൾ ​ ഓർമിപ്പിച്ച ബെഞ്ച് എന്നിട്ടും അവ തുടരുകയാണെന്ന്​ ചൂണ്ടിക്കാട്ടി.

ഹിമാചൽ പ്രദേശിൽ കഴിഞ്ഞയാഴ്ച സംഘടിപ്പിച്ച ധരംസൻസദിൽ വിദ്വേഷ പ്രസംഗങ്ങൾ തടയാൻ കൈകൊണ്ട നടപടി കോടതിയെ അറിയിക്കണം. പ്രസംഗം നടന്ന ശേഷം എടുത്ത നടപടികളും സത്യവാങ്​ മൂലം വഴി സമർപ്പിക്കാൻ സുപ്രീം കോടതി ആവശ്യ​പ്പെട്ടു. ഇത്തരം സംഭവങ്ങൾ പെട്ടെന്നുണ്ടാകുന്നതല്ല. വളരെ മുൻകൂട്ടി പ്രഖ്യാപിച്ച്​ നടത്തുന്നതാണ്​. ലോക്കൽ പൊലീസ്​ അടിയന്തര നടപടി എടുക്കേണ്ടതുണ്ട്​. അടിയന്തര നടപടി എടുത്തോ ഇല്ലേ എന്ന്​ പറയാനാകുമോ എന്ന്​ ഹിമാചൽ സർക്കാറിനോട്​ സുപ്രീംകോടതി ചോദിച്ചു. വിദ്വേഷ പ്രസംഗം നടത്തിയവരെ ഇത്​ വരെയും അറസ്റ്റ്​ ചെയ്തിടില്ലെന്ന്​ കപിൽ സിബൽ ചൂണ്ടിക്കാട്ടിയപ്പോൾ അക്കാര്യം അവർ സത്യവാങ്​മുലത്തിൽ വ്യക്​തമാക്കട്ടെ എന്ന്​ സുപ്രീംകോടതി നിർദേശിച്ചു. ഹരജിയിൽ ചൂണ്ടിക്കാട്ടിയ വിദ്വേഷ പ്രസംഗംങ്ങൾ നടന്നിട്ടുണ്ടെങ്കിൽ നടപടി എടുക്കേണ്ടി വരും.

കഴിഞ്ഞയാഴ്ച ഹിമാചൽ പ്രദേശിലെ ധരം സൻസദിന്‍റെ കാര്യം ഉന്നയിച്ച കപിൽ സിബലിനോട്​ ആദ്യം സമർപ്പിച്ച ഹരജി ഉത്തരഖണ്ഡിലെയും ഡൽഹിയിലെയും വിദ്വേഷ പ്രസംഗങ്ങൾക്ക്​ എതിരെയായിരുന്നില്ലേ എന്ന്​ സുപ്രീംകോടതി ചോദിച്ചു. അവരെല്ലാ സ്ഥലങ്ങളിലും ധരംസൻസദ്​ നടത്തികൊണ്ടിരിക്കുകയ​ാണെന്നും ഹിമാചലിലെ ഉനയിലും വിദ്വേഷ പ്രസംഗം തുടർന്നത്​ ഞെട്ടിക്കുന്നതാണെന്നും സിബൽ പറഞ്ഞു. പരസ്യമായി വായിക്കാൻ എനിക്ക്​ കഴിയില്ല. ധരംസൻസദ്​ തടയണമെന്ന്​ ആവശ്യപ്പെട്ടാണ്​ തങ്ങൾ സുപ്രീംകോടതിയിൽ വന്നത്​. ജില്ലാ കലക്ടറോടും ജില്ലാ പൊലീസ്​ സുപ്രണ്ടിനോടും പറയാനാണ്​ സുപ്രീംകോടതി ആവശ്യപ്പെട്ടത്​. അവരോട്​ അറിയിച്ചിട്ടും ഒരു നടപടിയുമുണ്ടായില്ലെന്ന് സിബൽ ബോധിപ്പിച്ചു.

ഇത്​ കേട്ട ജസ്റ്റിസ്​ ഖൻവിൽകർ വിദ്വേഷ പ്രചാരണം തടയുന്നതിനുള്ള മാർഗനിർദേശങ്ങൾ പാലി​ക്കണമെന്ന്​ ഹിമാചൽ സർക്കാറിനോട്​ ആവശ്യപ്പെട്ടു. അത്​ പിന്തുടരുന്നുണ്ടോ ഇ​ല്ലേ എന്ന്​ ഉത്തരം പറയണം എന്നും ജഡ്ജി ആവശ്യപ്പെട്ടപ്പോൾ തടയാനുള്ള നടപടി എടുത്തിരുന്നുവെന്നും നടന്നപ്പോൾ അന്വേഷണം ആരംഭിച്ചെന്നും അഭിഭാഷകൻ പ്രതികരിച്ചു. വി​ദ്വേഷ പ്രസംഗങ്ങൾ തടയുകയാണ്​ വേണ്ടതെന്നും നടന്നുകഴിഞ്ഞ്​ അന്വേഷണം നടത്തുകയല്ല ചെയ്യേണ്ടതെന്നും കോടതി ഓർമിപ്പിച്ചു.

ഇന്ന്​ റൂർക്കിയിൽ നടക്കാനിരിക്കുന്ന 'ധരം സൻസദി'ൽ വിദ്വേഷ പ്രസംഗങ്ങൾ തടയാൻ നടപടി എടുക്കണമെന്ന്​ സുപ്രീംകോടതി ഉത്തരഖണ്ഡ്​ സർക്കാറിനോട്​ ആവശ്യ​പ്പെട്ടു. അടിയന്തര നടപടി എടുക്കണമെന്നും സുപ്രീംകോടതി വല്ലതും പറയാൻ ഇടവരുത്തരുതെന്നും സംസ്ഥാന സർക്കാറിന്‍റെ ഡെപ്യൂട്ടി അഡ്വക്കറ്റ്​ ജനറലിനോട് ബെഞ്ച്​ ആവശ്യപ്പെട്ടു. തടയാൻ പല വഴികളുമുണ്ട്​. എങ്ങിനെ അത്​ ചെയ്യാമെന്ന്​ ഉത്തരഖണ്ഡ്​ സർക്കാറിന്​ അറിയാമെന്നും സുപ്രീംകോടതി ഓർമിപ്പിച്ചു. എന്നിട്ടും വിദ്വേഷ പ്രസംഗം നടന്നാൽ ചീഫ്​ സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും മറ്റു ഉദ്യോഗസ്​രും ഉത്തരവാദികളായിരിക്കുമെന്ന്​ മുന്നറിയിപ്പ്​ നൽകി.

മുമ്പ്​ നടന്ന വിദ്വേഷ പ്രസംഗങ്ങൾക്ക്​ ​സമുദായം നോക്കാതെ കേസെടുത്തിട്ടുണ്ടെന്ന്​ ഉത്തരഖണ്ഡ്​ അഭിഭാഷകൻ അറിയിച്ചപ്പോൾ തടയാനാണ്​ ആവശ്യപ്പെട്ടതെന്ന്​ സുപ്രീംകോടതി ഓർമിപ്പിച്ചു. ആരാണ്​ നിങ്ങൾക്ക്​ നിർദേശം നൽകുന്നത്​ അവരോട്​ ഇത്​ തടയാനുള്ള നപടികൾ കൈകൊള്ളാൻ പറയണം. ചീഫ്​ സെക്രട്ടറിയെയും ഐ.ജിയെയും ഇക്കാര്യം അറിയിക്കാൻ നടപടി എടുക്കണമെന്നും അഭിഭാഷകനോട്​ സുപ്രീംകോടതി നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UttarakhandHimachalDharam Sansads
News Summary - SC pulls up Uttarakhand, Himachal govts for failing to curb hate speeches at Dharam Sansads
Next Story