ജസ്റ്റിസ് കർണെൻറ ഹരജി നില നിൽക്കില്ല- സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കോടതിയലക്ഷ്യ കേസിലെ തടവുശിക്ഷ പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് സി.എസ് കർണൻ നൽകിയ ഹരജി ഫയലിൽ സ്വീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി. മെയ് ഒമ്പതിനാണ് സുപ്രീംകോടതി കർണന് ആറുമാസത്തെ തടവ് ശിക്ഷ വിധിച്ചത്. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ്കർണൻ സുപ്രീംകോടതിയിൽ ഹരജി നൽകിയത്. എന്നാൽ ഹരജി സ്വീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി രജസ്ട്രി കർണെൻറ അഭിഭാഷകനെ അറിയിക്കുകയായിരുന്നു.
നേരത്തെ കർണെൻറ പുന:പരിശോധന ഹരജി ഉടൻ പരിഗണക്കണമെന്ന ആവശ്യം സുപ്രീംകോടതി നിരാകരിച്ചിരുന്നു. നിരന്തരമായി ഇൗ ആവശ്യം ഉന്നയിച്ചാൽ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന് കർണെൻറ അഭിഭാഷകന് കോടതി മുന്നറിയിപ്പ് നൽകി.
സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടന ബെഞ്ചാണ് കർണന് ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ചത്. കർണനെ എത്രയും പെെട്ടന്ന് അറസ്റ്റ് ചെയ്യാൻ ബംഗാൾ പൊലീസിന് നിർദ്ദേശവും കോടതി നൽകിയിരുന്നു. എന്നാൽ വിധിയെ തുടർന്ന് ഒളിവിൽ പോയ ജസ്റ്റിസ് കർണനെ ഇതുവരെയായിട്ടും അറസ്റ്റ് ചെയ്യാൻ പൊലീസിന് സാധിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.