പാർട്ടി പേരിലെ ജാതി^മത സൂചന ഒഴിവാക്കൽ:ഹരജി സുപ്രീംകോടതി തള്ളി
text_fieldsന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികളുടെ പേരിെല ജാതി, മത, ഭാഷ, വംശ സൂചനകൾ മൂന്നു മാസത്തിനകം ഒഴിവാക്കുകയോ അല്ലെങ്കിൽ അവയുടെ അംഗീകാരം ഇല്ലാതാക്കുകയോ ചെയ്യാൻ തെരഞ്ഞെടുപ്പ് കമീഷന് നിർദേശം നൽകണമെന്ന ഹരജി സുപ്രീംകോടതി തള്ളി.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ‘പ്രശസ്തി താൽപര്യ ഹരജി’യാണെന്ന് പരിഹസിച്ച് ആവശ്യം തള്ളിയത്. ലോക് പ്രഹരി എന്ന എൻ.ജി.ഒ നൽകിയത് ലക്ഷ്വറി ക്ലാസ് ഹരജിയാണെന്നു പറഞ്ഞ കോടതി എപ്പോെഴങ്കിലും ദരിദ്രർക്കും സാധാരണക്കാർക്കും വേണ്ടി ഇവർ ഹരജി നൽകിയിട്ടുണ്ടോയെന്നും ചോദിച്ചു. കോടതിക്ക് നിയമനിർമാണം നടത്താനാകില്ലെന്നും കോടതിയുെട സമയം നഷ്ടമാക്കരുതെന്നും ജഡ്ജിമാർ പറഞ്ഞു.
സോഷ്യലിസത്തോടും ഭരണഘടനയോടും മതേതരത്വത്തോടും ജനാധിപത്യേത്താടും കൂറുള്ളതും സത്യസന്ധത പുലർത്തുന്നതുമാകണം രാഷ്ട്രീയ പാർട്ടികളെന്ന് അനുശാസിക്കുന്ന ഭരണഘടനയിൽ, ജനപ്രാതിനിധ്യ നിയമത്തിെൻറ സെക്ഷൻ 29 എ നടപ്പാക്കണമെന്നാണ് ലോക് പ്രഹരി
ഹരജിയിൽ ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.