ആധാർ: വിജ്ഞാപനത്തിന് ഇടക്കാല സ്റ്റേ ഇല്ല
text_fieldsന്യൂഡൽഹി: വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണത്തിന് ഉൾപ്പെടെ സാമൂഹികക്ഷേമ പദ്ധതികൾക്ക് ആധാർ കാര്‍ഡ് നിര്‍ബന്ധമാക്കി, കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. തെളിവുകൾ ഇല്ലാതെ ഇടക്കാല സ്റ്റേ നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ആധാർ ഇല്ലാത്തതിെൻറ പേരിൽ ആനുകൂല്യം നിഷേധിക്കപ്പെട്ട ആരും നേരിട്ട് സമീപിച്ചിട്ടിെല്ലന്നും ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, നവീൻ സിൻഹ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പറഞ്ഞു. ഹരജിയിൽ ജൂലൈ ഏഴിന് വീണ്ടും വാദം കേൾക്കും.
ആധാർ കാർഡ് ഇല്ലാത്തതിെൻറ പേരിൽ ക്ഷേമപദ്ധതികൾ അർഹതപ്പെട്ടവർക്ക് നിഷേധിക്കരുതെന്ന ആവശ്യവുമായാണ് ഹരജിക്കാരൻ സുപ്രീംകോടതിയെ സമീപിച്ചത്. ആധാർ കാർഡ് ഇെല്ലന്ന പേരിൽ ആനുകൂല്യങ്ങൾ നിഷേധിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാറിനു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ’ ജനറൽ തുഷാർ മേത്ത ബോധിപ്പിച്ചു. ആധാർ ഇല്ലെങ്കിൽ വോട്ടർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, പാൻ കാർഡ് തുടങ്ങിയ രേഖകൾ ഉപയോഗിക്കാൻ കഴിയും. ആനുകൂല്യങ്ങൾ അർഹർക്കു തന്നെ കിട്ടാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കായി ബാങ്ക് അക്കൗണ്ടും ആധാർ കാര്‍ഡും ബന്ധിപ്പിക്കാനുളള സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടിയിട്ടുണ്ടെന്നും അഡീഷനൽ സോളിസിറ്റർ ചൂണ്ടിക്കാട്ടി. ഇൗ കാലയളവിൽ ആർക്കും ആനുകൂല്യം നൽകാതിരിക്കില്ല. ഫെബ്രുവരി എട്ടിന് കേന്ദ്ര സർക്കാർ ഇറക്കിയ വിജ്ഞാപനം ചോദ്യം ചെയ്താണ് ചിലർ സുപ്രീംകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.