Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മുകശ്​മീരിലെ 4ജി...

ജമ്മുകശ്​മീരിലെ 4ജി ഇൻറർനെറ്റ്​ സേവനം; ഉന്നതാധികാര സമിതി രൂപവത്​കരിക്കാൻ നിർദേശിച്ച്​ സുപ്രീംകോടതി

text_fields
bookmark_border
ജമ്മുകശ്​മീരിലെ 4ജി ഇൻറർനെറ്റ്​ സേവനം; ഉന്നതാധികാര സമിതി രൂപവത്​കരിക്കാൻ നിർദേശിച്ച്​ സുപ്രീംകോടതി
cancel

ന്യൂഡൽഹി: ജമ്മുകശ്​മീരിൽ 4 ജി ഇൻറർനെറ്റ്​ സേവനം പുനഃസ്ഥാപിക്കണമെന്ന ഹരജികളിൽ ഉന്നതാധികാര സമിതി രൂപവത്കരിക്കാൻ നിർദേശിച്ച്​ സുപ്രീംകോടതി. ആഭ്യന്തര മന്ത്രാലയം, വാർത്താ വിനിമയ മന്ത്രാലയം എന്നിവയുടെ സെക്രട്ടറിമാരും ജമ്മു കശ്​മീർ ചീഫ്​ സെക്രട്ടറിയും അടങ്ങിയ സമിതിയാവും രൂപവത്​കരിക്കുക. 

ജമ്മുകശ്​മീരിലെ സുരക്ഷയെ കുറിച്ച്​ സമിതി വിലയിരുത്തും. ഇതിനൊപ്പം 4ജി ഇൻറർനെറ്റ്​ പുനഃസ്ഥാപിക്കണമെന്ന്​ ഹരജിക്കാരുടെ ആവശ്യവും സമിതി പരിഗണിക്കണം. ഇവരുടെ റിപ്പോർട്ടനുസരിച്ചാവും ഇക്കാര്യത്തിലെ തീരുമാനം.  ജസ്​റ്റിസ്​ എൻ.വി. രമണയുടെ നേതൃത്വത്തിൽ ആർ. സുഭാഷ്​ റെഡ്​ഢി, ബി.ആർ. ഗവായ്​ എന്നിവരടങ്ങുന്ന ​മൂന്നംഗ ബെഞ്ചാണ്​ കേസിൽ പറഞ്ഞത്​.


ഫ്രീഡം ഫോർ മീഡിയ പ്രഫഷനൽസ്​ (എഫ്​.എം.പി), ശുഐബ്​ ഖുറേഷി, ​പ്രൈവറ്റ്​ സ്​കൂൾ അസോസിയേഷൻ ജമ്മുകശ്​മീർ എന്നിവരാണ്​ ഹരജി സമർപ്പിച്ചത്​. നിലവിൽ ലഭിക്കുന്ന 2ജി ഇൻറർനെറ്റ്​ ​ഇൗ ലോക്​ഡൗൺ സമയത്ത്​ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വാണിജ്യത്തിനും പര്യാപ്​തമല്ലെന്ന്​ ഹരജിക്കാരുടെ വാദം.

മോശം ഇൻറർനെറ്റ്​ ബന്ധം മൂലം ഡോക്​ടർമാർക്ക്​ കോവിഡ്​ ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാകുന്നില്ലെന്ന്​ ഹരജിക്കാർക്ക്​ വേണ്ടി മുതിർന്ന അഭിഭാഷകൻ ഹുസെഫ അഹ്​മദി കഴിഞ്ഞയാഴ്​ച വാദിച്ചിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirmalayalam newsindia news4G internet
News Summary - SC refuses to restore 4G internet in Jammu and Kashmir-india news
Next Story