പുതിയ പാര്‍ലമെൻറ് നിര്‍മാണം തടയണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
text_fieldsന്യൂഡല്‍ഹി: പുതിയ പാര്‍ലമെൻറ് മന്ദിരവും കേന്ദ്ര സെക്രട്ടേറിയറ്റും അടങ്ങുന്ന 20,000 കോടി യുടെ ‘സെന്‍ട്രല്‍ വിസ്റ്റ’ പദ്ധതി നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കണമെന്ന ആവശ്യം ചീ ഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് തള്ളി.
കോവിഡ് സാഹചര് യത്തില്‍ ആരും ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്നും ഈ ഹരജി അടിയന്തരമായി കേള്‍ക്കേണ്ട സാഹചര്യമില്ലെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് തള്ളുമെന്ന ഘട്ടത്തില്‍ അഭിഭാഷകന് ഹരജി പിന്‍വലിക്കേണ്ടി വന്നു.
പാര്‍ലമെൻറ് നിര്‍മിക്കുന്നതിന് ആര്‍ക്കെങ്കിലും എതിര്‍പ്പ് ഉണ്ടാകുന്നതെന്തിനാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ േമത്ത ചോദിച്ചു.
പുതിയ പാര്‍ലമെൻറ് സമുച്ചയ നിര്‍മാണത്തിനെതിരായ ഹരജി സുപ്രീംകോടതിയില്‍ കിടക്കുന്നുണ്ടെന്നും മറ്റൊന്നിെൻറ കൂടി ആവശ്യമില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ല്യൂട്ടന്‍സ് ഡല്‍ഹിയില്‍ ഇന്ത്യാ ഗേറ്റ് മുതല്‍ രാഷ്പ്രടതി ഭവന് വരെയുള്ള 86 ഏക്കര്‍ സ്ഥലത്ത് 20,000 കോടിയുെട കൂറ്റന്‍ നിര്‍മാണ പദ്ധതി നിലവിലുള്ള പച്ചപ്പിനെയും ഡല്ഹിക്കാര് ആസ്വാദനത്തിെനത്തുന്ന തുറസ്സായ സ്ഥലത്തെയും ഇല്ലാതാക്കുമെന്ന് ഹരജിയില്‍ ബോധിപ്പിച്ചിരുന്നു. 2020 മാര്‍ച്ച് 20ന് കേന്ദ്ര സര്‍ക്കാര്‍ ഇതിനായി പുറപ്പെടുവിച്ച വിജ്ഞാപനം നിലവിലെ ഡല്‍ഹി വികസന അതോറിറ്റി നോട്ടീസ് മറികടന്നുകൊണ്ടാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഡി.ഡി.എ ജനങ്ങളില്‍ നിന്നും പദ്ധതിയെ കുറിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കാന്‍ പുറപ്പെടുവിച്ച നോട്ടീസ് കേന്ദ്ര സര്‍ക്കാര്‍ കണക്കിലെടുത്തിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.