ഗുജറാത്ത് ബി.ജെ.പി എം.എൽ.എയുടെ അയോഗ്യതക്ക് സ്റ്റേയില്ല
text_fieldsന്യൂഡൽഹി: ഗുജറാത്തിലെ മുതിർന്ന ബി.ജെ.പി നേതാവ് പാബുഭ മനേകിനെ അയോഗ്യനാക്കിക്കൊണ്ടുള്ള ഹൈകോടതി വിധി സ്റ്റേ ചെയ്യാതെ സുപ്രീംകോടതി. ഇതോടെ മനേകിെൻറ എം.എൽ.എസ്ഥാനം തെറിച്ചു. ദ്വാരക മണ്ഡലം എം.എൽ.എയായ മനേകിനെ കഴിഞ്ഞവർഷം ഹൈകോടതി അയോഗ്യനാക്കിയിരുന്നു.
എന്നാൽ, ഈ മാസം നടക്കാനിരിക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുവേണ്ടി ഹൈകോടതി വിധിക്ക് സ്റ്റേ ആവശ്യപ്പെട്ട് മനേക് സുപ്രീംകോടതിയെ സമീപിച്ചു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ, എം.ആർ ഷാ, എ.എസ് ബൊപ്പണ്ണ എന്നിവർ അടങ്ങിയ ബെഞ്ച് മനേകിെൻറ ആവശ്യം നിരസിക്കുകയായിരുന്നു. 2017 ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ദ്വാരകയിൽനിന്ന് ജനവിധി തേടാൻ മനേക് സമർപ്പിച്ച നാമനിർദേശപത്രികയിൽ മണ്ഡലത്തിെൻറ പേരും നമ്പറും ചേർത്തിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി എതിരാളിയായ കോൺഗ്രസ് സ്ഥാനാർഥി മെരാമൺ ഭായ് ഗോറിയയാണ് ഹൈകോടതിയെ സമീപിച്ചത്. ‘82- ദ്വാരക’ എന്ന് എഴുതേണ്ടിടത്ത് മനേകിനെ നിർദേശിച്ച ധർനന്ദ് ഭുലഭായ് ചാവ്ദ സ്വന്തം പേര് എഴുതിവെക്കുകയായിരുന്നു.
ജനപ്രാതിനിധ്യനിയമം അനുസരിച്ച് ഇത് പിഴവായിക്കണ്ട് ഹൈകോടതി മേനകിനെ അയോഗ്യനാക്കി. എന്നാൽ, രണ്ടാംസ്ഥാനത്തുള്ള തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന ഗോറിയയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.