അസം മണ്ഡല പുനർനിർണയം; സ്റ്റേ ഇല്ല
text_fieldsന്യൂഡൽഹി: അസമിലെ 14 ലോക്സഭ, 126 നിയമസഭ സീറ്റുകളിൽ തെരഞ്ഞെടുപ്പ് കമീഷൻ നടത്തുന്ന മണ്ഡല പുനർനിർണയത്തിന് സ്റ്റേ നൽകാൻ വിസമ്മതിച്ച് സുപ്രീംകോടതി. അതേസമയം, മണ്ഡല പുനർനിർണയം നടത്താൻ തെരഞ്ഞെടുപ്പു കമീഷന് അധികാരം നൽകുന്ന ജനപ്രാതിനിധ്യ നിയമത്തിലെ എട്ട് എ വകുപ്പിന്റെ ഭരണഘടനാ സാധുത പരിശോധിക്കാമെന്ന് കോടതി സമ്മതിച്ചു.
വിഷയത്തിൽ കേന്ദ്ര സർക്കാറിനോടും കമീഷനോടും പ്രതികരണം സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. ‘‘മണ്ഡല പുനർനിർണയം ആരംഭിച്ചതിനാൽ ഇക്കാര്യത്തിൽ ഇപ്പോൾ ഇടപെടുന്നത് അഭികാമ്യമല്ല. ഭരണഘടന സാധുത പരിശോധിക്കുന്നുണ്ടെങ്കിലും അടുത്ത നടപടി എടുക്കുന്നതിൽനിന്ന് തെരഞ്ഞെടുപ്പ് കമീഷനെ തടയുന്ന ഉത്തരവുകളൊന്നും പുറപ്പെടുവിക്കുന്നുമില്ല’’ -ബെഞ്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.