Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുത്തലാഖിനെതിരായ പുതിയ...

മുത്തലാഖിനെതിരായ പുതിയ ഹരജി സുപ്രീംകോടതി നിരസിച്ചു

text_fields
bookmark_border
supreme court
cancel
ന്യൂ​ഡ​ൽ​ഹി: മു​ത്ത​ലാ​ഖി​​െൻറ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ സാ​ധു​ത ചോ​ദ്യം​ചെ​യ്​​ത്​ സ​മ​ർ​പ്പി​ച്ച ഹ​ര​ജി സു​പ്രീം​കോ​ട​തി നി​ര​സി​ച്ചു. ഇ​തേ വി​ഷ​യ​ത്തി​ലു​ള്ള കേ​സ്​ പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പു​തി​യ ഹ​ര​ജി പ​രി​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്ന്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ജെ.​എ​സ്. ഖെ​ഹാ​ർ, ഡി.​വൈ. ച​ന്ദ്ര​ചൂ​ഢ്​ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച്​ വ്യ​ക്​​ത​മാ​ക്കി.ഗു​രു​ദാ​സ്​ മി​ത്ര എ​ന്ന​യാ​ളാ​ണ്​ ഹ​ര​ജി​ക്കാ​ര​ൻ. നി​ല​വി​ലു​ള്ള ഹ​ര​ജി​യി​ലെ തീ​ർ​പ്പ്​ പു​തി​യ ഹ​ര​ജി​യി​ലെ ആ​വ​ശ്യം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​താ​വു​മെ​ന്നും ​േകാ​ട​തി പ​റ​ഞ്ഞു.
അ​തേ​സ​മ​യം, മു​ത്ത​ലാ​ഖ്​ നി​യ​മ​വി​രു​ദ്ധ​വും മു​സ്​​ലിം സ്​​ത്രീ​ക​ൾ​ക്കു​നേ​രെ​യു​ള്ള മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​വു​മാ​ണെ​ന്ന്​ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ സൗ​മ്യ ച​ക്ര​ബ​ർ​ത്തി വാ​ദി​ച്ചു. 
മു​ത്ത​ലാ​ഖ്​ സം​ബ​ന്ധി​ച്ച്​ ഇ​സ്​​ലാ​മി​ക ലോ​ക​ത്ത്​ വ്യ​ത്യ​സ്​​ത വീ​ക്ഷ​ണ​ങ്ങ​ളും വ്യാ​ഖ്യാ​ന​ങ്ങ​ളു​മു​ണ്ട്. അ​തേ​സ​മ​യം, ഇ​വ​യി​ലൊ​ന്നു​പോ​ലും എ​ല്ലാ​യി​ട​ത്തും ഒ​രു​പോ​ലെ അം​ഗീ​ക​രി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം ബോ​ധി​പ്പി​ച്ചു.
മു​ത്ത​ലാ​ഖ്​ സം​ബ​ന്ധി​ച്ച്​ ല​ഭി​ച്ച ഒ​രു​കൂ​ട്ടം ഹ​ര​ജി​ക​ളി​ൽ വാ​ദം കേ​ൾ​ക്കാ​ൻ ക​ഴി​ഞ്ഞ മേ​യ്​ 18ന്​ ​സു​പ്രീം​കോ​ട​തി അ​ഞ്ചം​ഗ ബ​ഞ്ച്​ രൂ​പ​വ​ത്​​ക​രി​ച്ചി​രു​ന്നു. കേ​ന്ദ്ര സ​ർ​ക്കാ​റും ഒാ​ൾ ഇ​ന്ത്യ മു​സ്​​ലിം പേ​ഴ്​​സ​ന​ൽ ​േലാ ​ബോ​ർ​ഡും മു​സ്​​ലിം വി​​മ​ൻ പേ​ഴ്​​സ​ന​ൽ ​േലാ ​ബോ​ർ​ഡും മ​റ്റ്​ ഏ​താ​നും ക​ക്ഷി​ക​ളും ത​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചി​രു​ന്നു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sctalaqtriple talaqnew plea
News Summary - SC rejected new plea on Triple Talaq-India News
Next Story