എം.എൽ.എമാരുടെ രാജി: സാവകാശം തേടി സ്പീക്കർ സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: കർണാടകയിൽ വിമത എം.എൽ.എമാരുടെ രാജിയിൽ ഇന്ന് തീരുമാനമെടുക്കണമെന്ന ഇടക്കാല ഉത്തരവിൽ സാവകാശം തേടി സ് പീക്കർ രമേശ് കുമാർ സുപ്രീംകോടതിയിൽ ഹരജി നൽകി. നിലവിലെ സാഹചര്യത്തിൽ എം.എൽ.എമാരുടെ രാജിയിൽ വ്യക്തമായ പരിശോധന നടത്താതെ ഉടനടി നടപടി സ്വീകരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ ഹരജി നൽകിയത്. കോടതിക്ക് നിയമനിർമാണ സഭയിലെ സ്പീക്കറോട് നിർണായക വിഷയത്തിൽ തീരുമാനെമടുക്കാൻ ആവശ്യപ്പെടാൻ കഴിയിെല്ലന്നും ഹരജിയിൽ വ്യക്തമാക്കിയിരുന്നു.
ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന സ്പീക്കറുടെ ആവശ്യം സുപ്രീംകോടതി തള്ളി. ഇന്നു തന്നെ എം.എൽ.എമാരെ കാണണമെന്നും നാളെ കോടതിക്ക് റിപ്പോർട്ട് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.
കർണാടകയിൽ കൂറുമാറിയ കോൺഗ്രസ് എം.എൽ.എമാരുടെ രാജിക്കാര്യത്തിൽ സ്പീക്കർ ഇന്ന് വൈകീട്ട് ആറു മണിക്കകം തീരുമാനമെടുക്കണമെന്നാണ് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടത്. എം.എൽ.എമാർക്ക് മതിയായ സുരക്ഷ ഒരുക്കാൻ കർണാടക ഡി.ജി.പിക്കും സുപ്രീംകോടതി നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.