മണിപ്പൂരിലെ വ്യാജ ഏറ്റുമുട്ടൽ സി.ബി.െഎ അന്വേഷിക്കണമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പ്രത്യേക സേനാധികാരം (അഫ്സ്പ) പ്രാബല്യത്തിലുള്ള മണിപ്പൂരിൽ സൈന്യവും പൊലീസും നടത്തിയ വ്യാജ ഏറ്റുമുട്ടലുകളും നിയമ വിരുദ്ധ കൊലപാതകങ്ങളും അന്വേഷിക്കാൻ സി.ബി.െഎക്ക് സുപ്രീംകോടതി നിർദേശം. പ്രത്യേക അന്വേഷണ സംഘമുണ്ടാക്കി രണ്ടാഴ്ചക്കകം അറിയിക്കാൻ ജസ്റ്റിസുമാരായ മദൻ ബി ലോക്കൂർ, യു.യു. ലളിത് എന്നിവരടങ്ങുന്ന ബെഞ്ച് ആവശ്യപ്പെട്ടു. ‘അഫ്സ്പ’ എടുത്തുകളയണമെന്ന ആവശ്യത്തിന് കരുത്തുപകരുന്നതാണ് ഇൗ സുപ്രധാന നിർേദശം.
സമയപരിധി കഴിഞ്ഞ കേസ് അന്വേഷിക്കരുതെന്ന കേന്ദ്ര സർക്കാർ വാദം സുപ്രീംകോടതി തള്ളി. ഒരു നിരപരാധി കൊല്ലപ്പെട്ടിട്ടുെണ്ടങ്കിൽ സമയം കഴിഞ്ഞുവെന്ന് പറഞ്ഞ് അത് തള്ളാനാവില്ലെന്ന് കോടതി ഒാർമിപ്പിച്ചു. ഇൗ കേസുകൾ അന്വേഷണത്തിൽ വ്യാജ ഏറ്റുമുട്ടലാകാൻ പ്രാദേശിക തലത്തിൽ സമ്മർദമുണ്ടാകുമെന്ന കേന്ദ്രത്തിെൻറ വാദം തള്ളിയ സുപ്രീംകോടതി, സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെങ്കിൽ നോക്കേണ്ട ഉത്തരവാദിത്തം കേന്ദ്രത്തിനുണ്ടെന്ന് ഒാർമിപ്പിച്ചു.
പ്രത്യേക അേന്വഷണ സംഘമുണ്ടാക്കി മൂന്നാഴ്ചക്കകം അന്വേഷണത്തിന് തെരഞ്ഞെടുക്കുന്ന കേസുകൾ ഏതൊക്കെയാണെന്ന് സുപ്രീംകോടതിയെ അറിയിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കി. വ്യാജ ഏറ്റുമുട്ടലും സേനയുടെ അമിതാധികാര പ്രയോഗവുമായതിനാൽ സി.ബി.െഎ ആണ് കേസ് അന്വേഷിക്കാൻ ഉചിതം. ഇതിന് അഞ്ച് ഒാഫിസർമാർ അടങ്ങുന്ന സംഘത്തെ സി.ബി.െഎ നാമനിർദേശം ചെയ്യണം. സുപ്രീംകോടതി തയാറാക്കിയ മൂന്ന് പട്ടികയിലുള്ള കേസുകളുടെ രേഖകൾ പരിശോധിച്ച് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യുകയും ഇൗ വർഷം ഡിസംബർ 31നകം അന്വേഷണം പൂർത്തിയാക്കുകയും വേണം. അന്വേഷണത്തിനുള്ള സൗകര്യം ഗുവാഹത്തി, മണിപ്പൂർ ഹൈകോടതിയോ ദേശീയ മനുഷ്യാവകാശ കമീഷനോ ഒരുക്കും. അന്വേഷണ പുരോഗതി വിലയിരുത്താൻ 2018 ജനുവരി രണ്ടാം വാരം കേസ് വീണ്ടും പരിഗണിക്കുമെംന്ന് സുപ്രീംകോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.